Tuesday, September 19, 2017 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 09.30 AM

ആക്രമിക്കപ്പെട്ട നടിയുമായി അകലാന്‍ കാരണം അതായിരുന്നു ; പോലീസ് സംഘത്തോട് കാവ്യാമാധവന്‍ നല്‍കിയ മൊഴി

uploads/news/2017/07/131179/kavya-madhavan.jpg

കൊച്ചി: ഒരിക്കല്‍ സിനിമാ മേഖലയിലെ മറ്റു സഹപ്രവര്‍ത്തകരേക്കാള്‍ ഏറ്റവും അടുപ്പം ഉണ്ടായിരുന്നത് ആക്രമിക്കപ്പെട്ട നടിയുമായിട്ടാണെന്നും ഒരു വിദേശഷോയ്ക്ക് ഇടയിലെ സംഭവവികാസങ്ങളാണ്് തങ്ങള്‍ അകലാന്‍ കാരണമായതെന്നും നടി കാവ്യാമാധവന്‍. നടിയുമായി ഉണ്ടായിരുന്ന 14 വര്‍ഷത്തെ പരിചയവും അടുപ്പവും വ്യക്തിപരമായ ചില കാരണങ്ങളുടെ പേരില്‍ ഇല്ലാതാകുകയായിരുന്നു. പിന്നീട് അകന്നെന്നും താരം പറഞ്ഞു.

ഇന്നലെ അന്വേഷണസംഘം നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കാവ്യാമാധവന്‍ ഇങ്ങിനെ മൊഴി നല്‍ികയത്. അതേസമയം ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താന്‍ കാവ്യ തയ്യാറായില്ല. വിദേശഷോയ്ക്ക് ശേഷം ഒരു തവണ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും കാവ്യ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയുമായുള്ള സൗഹൃദം ഇല്ലാതാകാന്‍ കാരണമായിരുന്നു അന്വേഷണസംഘം ചോദിച്ചറിഞ്ഞത്. അതേസമയം വിദേശഷോയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ കാവ്യാമാധവന്‍ തയ്യാറായില്ല. മൊഴിയില്‍ കുടുതല്‍ വ്യക്തത വേണ്ടതിനാല്‍ താരത്തെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞദിവസം ഈ കാരണം അറിയാന്‍ കാവ്യയുടെ മാതാവിനെയും ചോദ്യം ചെയ്തിരുന്നു.

ബന്ധം വഷളാകാനുള്ള കാരണം സാമ്പത്തികപരമായിരുന്നോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. ദിലീപ് മഞ്ജു വിവാഹമോചന കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം വ്യക്തമായി ഉത്തരം പറയാന്‍ തയ്യാറായില്ല. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പം സംബന്ധിച്ച വിവരം നടി മഞ്ജു വാര്യരെ അറിയിച്ചതാണ് നടന്റെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ക്വട്ടേഷന്‍ ദിലീപ് പള്‍സര്‍ സുനിയെ ഏല്‍പ്പിച്ചതെന്നുമുള്ള വിവരങ്ങളായിരുന്നു നേരത്തേ പുറത്തു വന്നത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW