Saturday, February 17, 2018 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 08.24 AM

ജെഡിയു സംസ്ഥാന ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിക്കും ; ഇടതുമുന്നണിയിലേക്ക് തിരിച്ചുപോകും

uploads/news/2017/07/131170/jdu.jpg

തിരുവനന്തപുരം: ബീഹാറിലെ വിശാല സഖ്യം പൊളിച്ച് നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടി ജെഡിയു വും ബിജെപി പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ കേരളത്തില്‍ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സംസ്ഥാന ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധവും വിഛേദിക്കാന്‍ ആലോചിക്കുന്നു. ഇതിനൊപ്പം മുന്നണി മാറ്റത്തിലൂടെ ഇടതുപക്ഷത്തിലേക്ക് തിരിച്ചു പോകാനാണ് നീക്കമുണ്ട്.

ജെഡിയു എന്ന പേര് മാറ്റി പഴയ പേരായ സോഷ്യലിസ്റ്റ് ജനതയായി തന്നെ നില്‍ക്കാനും പാര്‍ട്ടി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ജെഡിയു ഇടതുപക്ഷത്തേക്ക് ചെരിയുന്നതിന്റെ ഭാഗമായി വീരേന്ദ്രകുമാറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം. ഭരണത്തില്‍ സഖ്യ കക്ഷിയായിരുന്ന ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായുള്ള ബന്ധം കഴിഞ്ഞ ദിവസമാണ് നിതീഷിന്റെ നേതൃത്വത്തിലുള്ള ജെഡിയു വിഛേദിച്ചത്. ബിജെപി പിന്തുണയോടെ നിതീഷ് ഇന്ന് പുതിയതായി സത്യപ്രതിജ്ഞ ചെയ്യും.

അഴിമതിക്കേസില്‍ സിബിഐ പ്രതിയാക്കിയ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ നേതാവുമായ തേജസ്വി യാദവിന്റെ രാജിയെ ചൊല്ലിയുള്ള തര്‍ക്കമാണ് മുന്നണി ബന്ധം ഉലയാന്‍ കാരണമായി മാറിയിരിക്കുന്നത്. നിതീഷിന്റെ അപ്രതീക്ഷിത നീക്കം 18 ചെറുപാര്‍ട്ടികളുടെ ഐക്യനീക്കത്തെയാണ് തകര്‍ത്തെറിഞ്ഞത്. സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമെല്ലാം ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കാനായിരുന്നില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW