Sunday, November 11, 2018 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 07.05 AM

ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ അന്തരിച്ചു; വിട വാങ്ങിയത് ‘മാണിക്യന്’ വഴി പറഞ്ഞുകൊടുത്ത ‘അമ്മച്ചി’

thenmavin kompathu, mohanlal, C.P. Khadija

കൊച്ചി: ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) ഓര്‍മ്മയായി. ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച്ച രാത്രി 9.15ന് എറണാകുളം വടുതല സ്വാഗതം റോഡിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

വിടവാങ്ങിയത് തേന്‍മാവിന്‍ കൊമ്പത്തില്‍ വഴിതെറ്റി കാട്ടില്‍ എത്തിയ മാണിക്യന് ശരിയായ വഴി പറഞ്ഞു കൊടുക്കുന്ന ‘അമ്മച്ചി’. ഖദീജ ഏറ്റവും അവസാനം അഭിനയിച്ച ചിത്രവും ‘തേന്മാവിന്‍ കൊമ്പത്ത്’ തന്നെയാണ്.

പെരുമ്പാവൂര്‍ ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെ പാത്തായിയുടെയും ആറു മക്കളില്‍ ഒരാളായ ഖദീജ നൂറോളം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1968ല്‍ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതന്‍ ശങ്കുവില്‍ അടൂര്‍ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങള്‍, കണ്ണൂര്‍ ഡീലക്‌സ്, കണ്ടവരുണ്ടോ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

Ads by Google
Thursday 27 Jul 2017 07.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW