Wednesday, October 18, 2017 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.46 AM

മൊസൂളില്‍ കാണാതായ ഇന്ത്യക്കാര്‍ മരിച്ചെന്ന്‌ തെളിവില്ല: സുഷമ

uploads/news/2017/07/131121/d5.jpg

ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍നിന്നു കാണാതായ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനു വ്യക്‌തമായ തെളിവുകളില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്‌. വ്യക്‌തമായ തെളിവുകളില്ലാതെ അങ്ങനെ പറയുന്നതു തെറ്റാണെന്നും അത്തരമൊരു കുറ്റം ചെയ്യാന്‍ താന്‍ തയ്യാറല്ലെന്നും മന്ത്രി വ്യക്‌തമാക്കി.മരിച്ചുവെന്നു വ്യക്‌തമായ തെളിവുകള്‍ ലഭിക്കുന്നത്‌ വരെ കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുകയെന്നതു സര്‍ക്കാരിന്റെ കടമാണെന്നും സുഷമ ലോക്‌സഭയില്‍ വ്യക്‌തമാക്കി.
ഇറാഖില്‍ കാണാതായവരുടെ വിഷയത്തില്‍ സുഷമ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍. താന്‍ ഒരിക്കലും സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല, അങ്ങനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ട്‌ തനിക്കോ സര്‍ക്കാരിനോ എന്തു നേട്ടമാണ്‌ ലഭിക്കുകയെന്നും മന്ത്രി ചോദിച്ചു. ഈ വിഷയതത്തില്‍ രണ്ടു ദിവസത്തിന്‌ ശേഷം ഇറാഖ്‌ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും സുഷമ സ്വരാജ്‌ പറഞ്ഞു. മൊസൂളില്‍ നിന്ന്‌ 2014 ലാണ്‌ ഇന്ത്യന്‍ തൊഴിലാളികളായ 39 പേരെ കാണാതായത്‌. പഞ്ചാബില്‍ നിന്നുള്ളവരാണ്‌ ഭൂരിഭാഗം പേരും. ഹര്‍ജിത്‌ മസീഹ്‌ എന്ന ഒരാള്‍ മാത്രമാണ്‌ ഈ സംഘത്തില്‍നിന്നു രക്ഷപ്പെട്ടത്‌. തന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരെല്ലാം കൊല്ലപ്പെട്ടുവെന്ന്‌ മസീഹാണു വെളിപ്പെടുത്തിയത്‌.

Ads by Google
Advertisement
Thursday 27 Jul 2017 01.46 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW