Thursday, August 24, 2017 Last Updated 1 Min 5 Sec ago English Edition
Todays E paper
Thursday 27 Jul 2017 01.41 AM

ആരോഗ്യ, ടൂറിസം മേഖലയും സൗദിവല്‍കരണത്തിലേക്ക്‌

uploads/news/2017/07/131111/in5.jpg

റിയാദ്‌:
സ്വദേശിവത്‌കരണം കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിപ്പിക്കാന്‍ സൗദി തൊഴില്‍, സാമൂഹികവികസന മന്ത്രാലയം തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി അടുത്തവര്‍ഷാവസാനത്തോടെ വിനോദസഞ്ചാരം, ആരോഗ്യം മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്‌കരണം നടപ്പാക്കും. ഇതിന്‌ പുറമെ, മാളുകളിലെ തസ്‌തികകള്‍ സൗദി പൗരന്മാര്‍ക്ക്‌ സംവരണം ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്‌.
മൊബൈല്‍ഫോണ്‍ മേഖലയില്‍ 100 ശതമാനം സൗദിവത്‌കരണം വന്നതിന്‌ ശേഷം 8000-ലേറെ തദ്ദേശീയരായര്‍ക്കു തൊഴില്‍ ലഭിച്ചതായാണ്‌ മന്ത്രാലയത്തിന്റെ കണക്ക്‌. 33,000 പേര്‍ ജോലി ചെയ്യുന്ന ടൂറിസം മേഖലയില്‍ 60 ശതമാനവും തദ്ദേശീയരാണ്‌.
രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍ സെന്ററുകളും ആശുപത്രികളും ഡോക്‌ടര്‍, നഴ്‌സ്‌ തസ്‌തികകളിലേക്ക്‌ 7500 സ്വദേശികളുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ടെന്ന്‌ മന്ത്രാലയം വ്യക്‌തമാക്കി. 2020 അവസാനത്തോടെ ആരോഗ്യമേഖലയില്‍ 93 ശതമാനം സ്വദേശികളായ ജീവനക്കാരെ നിയമിക്കാന്‍ സാധിക്കുമെന്നാണ്‌ നിഗമനം.
ആവശ്യത്തിന്‌ സൗദി ഉദ്യോഗാര്‍ഥികള്‍ ലഭ്യമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഏതു മേഖലയിലും സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുമെന്ന്‌ വക്‌താവ്‌ ഖാലിദ്‌ അബല്‍ഖൈല്‍ പറഞ്ഞു.
സ്വകാര്യ മേഖലയിലെ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം പത്തുശതമാനം വര്‍ധനയുണ്ടായതായി മന്ത്രാലയം അറിയിച്ചു.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Thursday 27 Jul 2017 01.41 AM
YOU MAY BE INTERESTED
TRENDING NOW