Monday, May 28, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.40 AM

ദോക്ലാ: സൈനികരെ പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയില്ലെന്നു ചൈന

ബെയ്‌ജിങ്‌: സിക്കിം മേഖലയിലെ ദോക്‌ലായില്‍നിന്നു സൈനികരെ പിന്‍വലിക്കാതെ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്കില്ലെന്നു ചൈനീസ്‌ വിദേശകാര്യ മന്ത്രി വാങ്‌യി ആവര്‍ത്തിച്ചു വ്യക്‌തമാക്കി.
സൈനികസംഘര്‍ഷം നിലനില്‍ക്കുന്ന ദോകാലായെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഏറ്റവും ഉയര്‍ന്ന ചൈനീസ്‌ നേതാവാണ്‌ വാങ്‌. ചൈനീസ്‌ മേഖലയില്‍ പ്രവേശിച്ചെന്ന്‌ ഇന്ത്യ സമ്മതിച്ചെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ പ്രതികരണം ആധികാരികമാണെന്നും ചൈനയുടെ നിലപാടു വ്യക്‌തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ ലു കാങ്‌ പറഞ്ഞു.
ഇന്നും നാളെയും ബ്രിക്‌സ്‌ രാജ്യങ്ങളിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) സുരക്ഷാ ഉപദേഷ്‌ടാക്കള്‍ ബെയ്‌ജിങ്ങില്‍ സമ്മേളിക്കുമ്പോള്‍ സിക്കിം വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നാണു സൂചന. ദേശീയ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവലാണ്‌ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌. ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ചിന്‍പിങ്ങുമായി ദോവല്‍ കൂടിക്കാഴ്‌ച നടത്തും.

Ads by Google
Thursday 27 Jul 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW