Thursday, August 24, 2017 Last Updated 7 Min 56 Sec ago English Edition
Todays E paper
Thursday 27 Jul 2017 01.35 AM

കാര്‍ ഇടിച്ച്‌ തെറിപ്പിച്ച ശേഷം പറവണ്ണയില്‍ സി.പി.എം.പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം

uploads/news/2017/07/131098/c3.jpg

തിരൂര്‍: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം.പ്രവര്‍ത്തകനെ കാര്‍ ഇടിച്ച്‌ തെറിപ്പിച്ച ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം. പറവണ്ണ ആലിന്‍ചുവട്ടിലാണ്‌ സംഭവം.
ഗുരുതരമായി പരുക്കേറ്റ ഉണ്ണിയാല്‍ സ്വദേശി കിണറ്റിങ്ങല്‍ അഫ്‌സലിനെ (അക്കു-28) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നേകാലോടെ കൂലിപ്പണിക്കാരനായ അഫ്‌സല്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെ വന്ന കാര്‍ വിജന പ്രദേശത്തു വച്ച്‌ ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ചില ലീഗ്‌ പ്രവര്‍ത്തകരാണു അക്രമത്തിനു പിന്നിലെന്നാണു ആരോപണം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ അഫ്‌സലിനെ അവിടെ കാത്തു നിന്നിരുന്ന ഒരു സംഘമാളുകള്‍ റോഡില്‍ നിന്നും വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ കൊണ്ടു പോയി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. കൈകള്‍ക്കും കാലുകള്‍ക്കും ആഴത്തിലുള്ള വെട്ടേറ്റ അഫ്‌സലിന്റെ വലതുകാല്‍ അറ്റുതൂങ്ങി .നിലവിളി കേട്ട്‌ ആളുകള്‍ ഓടി എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സി.പി.എം-മുസ്ലിംലീഗ്‌ സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശമാണ്‌ പറവണ്ണ ,തിരൂര്‍ ഡിവൈ.എസ്‌.പി: വി.എ.ഉല്ലാസ്‌, സി.ഐ.ബഷീര്‍, എസ്‌.ഐ. സുമേഷ്‌ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവസ്‌ഥലത്ത്‌ ശക്‌തമായ പോലീസ്‌ സേനയെ വിന്യസിച്ചിട്ടുണ്ട്‌.
വെട്ടേറ്റ സ്‌ഥലത്ത്‌ നടത്തിയ തെരച്ചിലില്‍ പ്രത്യേകം നിര്‍മിച്ച മഴു, വാള്‍ എന്നിവ പോലീസ്‌ കണ്ടെടുത്തു. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ഇവ കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ്‌ വ്യാപകമായി റെയിഡ്‌ നടത്തും. ബോംബ്‌ സ്‌ക്വാഡ്‌, ഡോഗ്‌ സ്‌ക്വാഡ്‌ എന്നിവയും സ്‌ഥലത്തെത്തി.
അതേ സമയം താനൂര്‍ തീരപ്രദേശത്ത്‌ അസ്വസ്‌ഥതകള്‍ വിതച്ച്‌ സാധാരണക്കാരന്റെ ജീവിതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന്‌ സി.പി.എം. താനൂര്‍ ഏരിയാ സെക്രട്ടറി ഇ.ജയന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്ലിംലീഗ്‌ നേതാക്കളുടെ പിടിയില്‍ ഒതുങ്ങാത്ത തീവ്രവാദി വിഭാഗമാണ്‌ അക്രമങ്ങള്‍ക്കുനേതൃത്വം നല്‍കുന്നത്‌. ഇവര്‍ മലപ്പുറം ജില്ലയില്‍ ആസൂത്രിത കലാപത്തിന്‌ നീക്കം നടത്തുന്നതായും അദ്ദേഹം പറഞ്ഞു. ചുള്ളിയില്‍ ബാലകൃഷ്‌ണന്‍, കെ.വി.സി ദ്ധീഖ്‌ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

താനൂരിലെ തീരദേശ പഞ്ചായത്തുകളില്‍ ഇന്ന്‌ ഹര്‍ത്താല്‍

തിരൂര്‍: പറവണ്ണയില്‍ സി.പി.എം.പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലും തീരമേഖലയില്‍ മുസ്ലിംലീഗിലെ തീവ്രവാദി വിഭാഗം തുടരെത്തുടരെ അക്രമം നടത്തുന്നതില്‍ പ്രതിഷേധിച്ചും താനൂര്‍ മണ്ഡലത്തിലെ തീരദേശപഞ്ചായത്തുകളില്‍ സി.പി.എം, ഇന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. രാവിലെ ആറു മുതല്‍ വൈകീട്ട്‌ ആറ്‌ വരെയാണ്‌ ഹര്‍ത്താല്‍. താനൂര്‍ നഗരസഭ, ഒഴൂര്‍, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍.

Ads by Google
Thursday 27 Jul 2017 01.35 AM
YOU MAY BE INTERESTED
TRENDING NOW