Monday, October 23, 2017 Last Updated 13 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.35 AM

ലൈംഗിക പീഡനം: മാതൃഭൂമി ചാനല്‍ ന്യൂസ്‌ എഡിറ്റര്‍ അറസ്‌റ്റില്‍

uploads/news/2017/07/131097/c2.jpg

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ മാതൃഭൂമി ന്യൂസിലെ സീനിയര്‍ ന്യൂസ്‌ എഡിറ്റര്‍ അമല്‍ വിഷ്‌ണുദാസിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിവാഹവാഗ്‌ദാനം നല്‍കി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്ന്‌ ചാനലിലെ അസിസ്‌റ്റന്റ്‌ പ്ര?ഡ്യൂസറായ യുവതി നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്‌.
സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കു യുവതി നല്‍കിയ പരാതി അന്വേഷണത്തിനായി വഞ്ചിയൂര്‍ പോലീസിനു കൈമാറിയിരുന്നു. അന്വേഷണത്തിനുശേഷം പോലീസ്‌ അമലിനെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ അമലിനെ റിമാന്‍ഡ്‌ ചെയ്‌തു.
അമല്‍ 2015 ഡിസംബറില്‍ രോഗബാധിതനായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ്‌ തങ്ങള്‍ അടുത്തതെന്ന്‌ യുവതി പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു സഹപ്രവര്‍ത്തക എന്ന നിലയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നു. വിവാഹിതനാണെങ്കിലും ദാമ്പത്യജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ വിവാഹമോചനത്തിന്റെ വക്കിലാണെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. പിന്നീട്‌ ആശുപത്രി വിട്ടശേഷം ഇയാള്‍ പ്രേമാഭ്യര്‍ത്ഥന നടത്തുകയും വിവാഹമോചനം നേടിയാലുടന്‍ വിവാഹം കഴിക്കാമെന്നു വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന്‌ ഓഫീസിലും ലിഫ്‌റ്റിലുൃം കാറിലും വച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ എന്ന നിലയിലാണ്‌ തന്നോടു പെരുമാറിയത്‌. പിതാവിന്റെ ചികിത്സയ്‌ക്കെന്നു പറഞ്ഞ്‌ പലപ്പോഴും തന്റെ പക്കല്‍നിന്നു പണം കടം വാങ്ങിയിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ ജോലി കളയുമെന്നു ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

Ads by Google
Advertisement
Thursday 27 Jul 2017 01.35 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW