Tuesday, December 12, 2017 Last Updated 29 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.35 AM

അനാഥനാണെന്ന വ്യാജേനെ വിവാഹ തട്ടിപ്പ്‌: ഫറോക്ക്‌ സ്വദേശി വയനാട്ടില്‍ അറസ്‌റ്റില്‍

uploads/news/2017/07/131092/c5.jpg

വൈത്തിരി: വിവാഹ തട്ടിപ്പു വീരന്‍ പോലീസ്‌ പിടിയില്‍. കോഴിക്കോട്‌ ഫറോക്ക്‌ സ്വദേശി അബ്‌ദുറഹിമാന്റെ മകന്‍ മുഹമ്മദ്‌ മുസ്‌തഫ (38 )യാണ്‌ വൈത്തിരി പോലീസിന്റെ പിടിയിലായത്‌. അവിവാഹിതനെന്നു തെറ്റിദ്ധരിപ്പിച്ചു അനാഥ പെണ്‍കുട്ടികളെ സമൂഹ വിവാഹ സംഗമത്തിലുടെയാണ്‌ ഇയാള്‍ വിവാഹം ചെയ്‌തിരുന്നത്‌. സഹായധനം വാങ്ങി മുങ്ങുകയായിരുന്നു പതിവ്‌. നാട്ടില്‍ ഭാര്യയും മൂന്നു പെണ്‍മക്കളുമുള്ള വിവരം മറച്ചുവെച്ച്‌ മുസ്‌തഫ വയനാട്ടിലെ ഒരു സംഘടനയുടെ കീഴില്‍ നടത്തിയ സമൂഹ വിവാഹത്തിലൂടെ വയനാട്‌ സ്വദേശിനിയെ ജീവിത സഖിയാക്കിയിരുന്നു. ഇതിനായി ഒരു ബ്രോക്കറേയും നാല്‌ ബന്ധുക്കളെയും വാടക വീടും സംഘടിപ്പിച്ച്‌ താനും അനാഥനാണെന്ന്‌ വരുത്തിത്തീര്‍ത്തിരുന്നു. സംഘാടകര്‍ നല്‍കിയ രണ്ടു ലക്ഷം രൂപയും അഞ്ചു പവനും ഇയാള്‍ കൈക്കലാക്കി. വ്യാജ ബന്ധുവിന്റെ വീട്ടില്‍ താമസിക്കുന്നതിനിടെ നാട്ടിലുള്ള അയല്‍വാസി ഇയാളെ കണ്ടുമുട്ടുകയും കള്ളത്തരം കണ്ടുപിടിക്കുകയായിരുന്നു. അയല്‍വാസി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക്‌ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ വൈത്തിരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ കല്‍പ്പറ്റ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Thursday 27 Jul 2017 01.35 AM
YOU MAY BE INTERESTED
TRENDING NOW