Thursday, July 27, 2017 Last Updated 11 Min 6 Sec ago English Edition
Todays E paper
Thursday 27 Jul 2017 01.29 AM

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പനയ്‌ക്ക്‌

കൊച്ചി: തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും എതിര്‍പ്പുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പനയ്‌ക്കുവച്ചു. ഓഗസ്‌റ്റ്‌ ഒന്നുമുതല്‍ മൂന്നുവരെ ഓഹരി വാങ്ങാന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം കപ്പല്‍ശാല ഓഫീസില്‍ ലഭിക്കും.
കേന്ദ്രസര്‍ക്കാരിന്റെ െകെവശമുള്ള 1,13,28,000 ഓഹരികളും പുതുതായി ഇറക്കിയ 2,26,56,000 ഓഹരികളുമടക്കം 3.39 കോടി ഓഹരിയാണ്‌ വില്‍ക്കുന്നത്‌. ആകെ ഓഹരിയുടെ 25 ശതമാനം. പത്തു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക്‌ 424 മുതല്‍ 432 രൂപവരെയാണ്‌ മൂല്യം നിര്‍ണയിച്ചിട്ടുള്ളത്‌. ഇതില്‍ 8,24,000 ഓഹരികള്‍ ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്‌. ഓഹരിവില്‍പ്പന സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചു.
കൂടിയ മൂല്യം കണക്കാക്കിയാല്‍ ഓഹരി വിറ്റ്‌ സമാഹരിക്കാനാകുന്നത്‌ 1467.42 കോടി രൂപയാണ്‌. വന്‍ ലാഭത്തിലുള്ള സ്‌ഥാപനമാണ്‌ കൊച്ചി കപ്പല്‍ശാല. കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം കപ്പല്‍ശാല 333 കോടി രൂപ ലാഭം ഉണ്ടാക്കി. അതിനു മുമ്പത്തെ സാമ്പത്തികവര്‍ഷം 276 കോടി രൂപയും. ഇതു കണക്കാക്കിയാല്‍ അടുത്ത അഞ്ചുവര്‍ഷം 1500 കോടി രൂപയിലേറെ ലാഭമുണ്ടാക്കാനാകുമെന്ന്‌ ജീവനക്കാര്‍ പറഞ്ഞു.
ഒരേക്കറിന്‌ 50 കോടി രൂപ വിപണിവിലയുളള 172 ഏക്കര്‍ ഭൂമിയുണ്ട്‌. കപ്പല്‍ശാലയുടെ ആധുനിക യന്ത്രോപകരണങ്ങള്‍, യാര്‍ഡ്‌, വിഭവശേഷി, സല്‍പ്പേര്‌ എന്നിവകൂടി കണക്കാക്കിയാല്‍ മൂല്യം 25,000 കോടി കവിയും. ശക്‌തമായ സാമ്പത്തികസ്‌ഥിതി ഉണ്ടായിട്ടും കപ്പല്‍ശാലയുടെ ഓഹരിവില്‍പ്പന നടത്തുന്നതിനു പിന്നില്‍ മറ്റു ചില താല്‍പ്പര്യങ്ങളാണുള്ളതെന്ന്‌ ജീവനക്കാര്‍ പറഞ്ഞു.

Ads by Google
Thursday 27 Jul 2017 01.29 AM
YOU MAY BE INTERESTED
TRENDING NOW