Sunday, October 22, 2017 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.29 AM

വിപണികളില്‍ ആവേശം

uploads/news/2017/07/131085/f1.jpg

മുംബൈ: കഴിഞ്ഞ ദിവസത്തെ നേരിയ തളര്‍ച്ചയില്‍നിന്നു മുക്‌തമായി വിപണികളില്‍ ആവേശം. കഴിഞ്ഞ ദിവസം പ്രീ സെക്‌ഷനില്‍ 10,000 കടന്ന്‌ റെക്കോഡിട്ട്‌ പിന്നീട്‌ താഴ്‌ന്ന നിഫ്‌റ്റി ഇന്നലെ കരുത്ത്‌ തെളിയിച്ചു. സെന്‍സെക്‌സ്‌ 154.19 പോയിന്റ്‌ വര്‍ധിച്ച്‌ 32,382.46ലും നിഫ്‌റ്റി 56.10 പോയിന്റ്‌ കൂടി 10.020,65ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ഇരുവിപണികളും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. പ്രാദേശിക നിക്ഷേപകരോടൊപ്പം വിദേശനിക്ഷേപകരും വിപണിയില്‍ സജീവമായതാണു വിപണികളുടെ കുതിപ്പിനാധാരം.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനികള്‍ മികച്ച പ്രകടനം തുടരുന്നതും ജൂലൈ ഫമാസ ഡെറിവേറ്റീവുകളുടെ കാലാവധിയടുത്തതും നിക്ഷേപകരെ ആവേശഭരിതരാക്കി. രൂപ കരുത്താര്‍ജിച്ചതും ചൈനയില്‍ ഫനിന്നുള്ള ആവശ്യകത വര്‍ധിച്ചതോടെ ലോഹ ഓഹരികള്‍ മുന്നേറ്റം നടത്തിയതുമാണു വിപണികളുടെ ആവേശം ഇരട്ടിയാക്കിയത്‌. വേദാന്തയുടെ നികുതിക്കു ശേഷമുള്ള അറ്റാദായം ആദ്യപാദത്തില്‍ മൂന്നുവര്‍ഷത്തെ ഉയരത്തിലെത്തിയതോടെ കമ്പനി ഓഹരികളുടെ മൂല്യം 2.33 ശതമാനം വര്‍ധിച്ചു.
ടാറ്റ സ്‌റ്റീല്‍, ജിന്‍ഡാല്‍ സ്‌റ്റീല്‍ ആന്‍ഡ്‌ പവര്‍, ഹിന്ദുസ്‌ഥാന്‍ സിങ്ക്‌, തുടങ്ങിയ ഓഹരികളും 8.37 ശതമാനത്തോളം ഉയര്‍ന്നു. തളര്‍ച്ചകള്‍ക്ക്‌ ശേഷം രാജ്യാന്ത വിപണികള്‍ വിജയപാതയില്‍ തിരിച്ചെത്തിയതും പ്രദേശിക വിപണികള്‍ക്ക്‌ കരുത്തേകി. യു.എസ്‌. ഫെഡ്‌ റിസര്‍വിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ക്കായാണ്‌ രാജ്യാന്തര നിക്ഷേപ സമൂഹം കാതോര്‍ക്കുന്നത്‌.
രാജ്യത്തെ നാണ്യപ്പെരുപ്പം റെക്കോഡ്‌ താഴ്‌ച്ചയിലെത്തിയതോടെ റിസര്‍വ്‌ ബാങ്ക്‌ അടുത്തമാസം നടക്കുന്ന ധനനയ അവലോകനത്തില്‍ നിരക്കുകള്‍ കുറയ്‌ക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണു നിക്ഷേപകര്‍. ബ്ലുചിപ്‌ ഓഹരികള്‍ മുന്നേറ്റം തുടരുന്നതും സൂചികകളില്‍ പ്രതിഫലിച്ചു. സണ്‍ ഫാര്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്‌, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, സിപ്ല, എന്‍.ടി.പി.സി. തുടങ്ങിയ ഓഹരികളുടെ മുന്നേറ്റങ്ങളും ഇന്നലെ ശ്രദ്ധേയമായി. മിഡ്‌ ക്യാപ്‌, സ്‌മോള്‍ ക്യാപ്‌ ഓഹരികളും ഇന്നലെ മികച്ച പ്രകടനമാണു നടത്തിയത്‌.
കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം വിപണിയില്‍നിന്ന്‌ 270.77 കോടിയുടെ ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. അതേസമയം പ്രദേശിക നിക്ഷേപകര്‍ 209.50 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു.

Ads by Google
Advertisement
Thursday 27 Jul 2017 01.29 AM
YOU MAY BE INTERESTED
TRENDING NOW