Friday, July 20, 2018 Last Updated 20 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.29 AM

ജിയോയുടെ 4ജി വേഗം 13 ഇരട്ടി കുറഞ്ഞു

ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യത്ത്‌ 4ജി ഡേറ്റ വാഗ്‌ദാനം ചെയ്‌തതും നല്‍കിയതുമെല്ലാം മുകേഷ്‌ അംബാനിയുടെ റിലയന്‍സ്‌ ജിയോയാണെന്നതു സത്യം. എന്നാല്‍ രാജ്യത്തെ ഏറ്റവും വേഗം കുറഞ്ഞ നെറ്റ്‌വര്‍ക്ക്‌ ജിയോ ആണെന്നാണു പുതിയ റിപ്പോര്‍ട്ട്‌. ലണ്ടന്‍ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സിഗ്നലിന്റെ റിപ്പോര്‍ട്ടിലാണു ഇക്കാര്യം വ്യക്‌തമാക്കിയത്‌.
മികച്ച വേഗം നല്‍കിയ ദാതാക്കളില്‍ രണ്ടാം സ്‌ഥാനം ജിയോയ്‌ക്ക്‌ തന്നെയാണ്‌. 2016 ഡസംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കാണു പുറത്തുവിട്ടത്‌. ജിയോയുടെ ശരാശരി 4ജി വേഗത 3.9 എം.ബി.പി.എസ്‌. ആണ്‌. എന്നാല്‍ 50 എം.ബി.പി.എസ്‌. വേഗം ലഭിച്ച സമയങ്ങളുമുണ്ട്‌. അതായതു ശരാശരി വേഗത്തേക്കാള്‍ 13 ഇരട്ടി വേഗം. രാജ്യത്ത്‌ ഭാരതി എയര്‍ടെല്‍ 4 ജി വേഗതയില്‍ മുന്നിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.
നിരക്ക്‌ കുറവായതിനാല്‍ കൂടുതല്‍ ആളുകള്‍ ഡേറ്റ ഉപയോഗിക്കുന്നതാണു റിലയന്‍സ്‌ ജിയോയുടെ വേഗം കുറയാനുള്ള പ്രധാന കാരണം.

Ads by Google
Thursday 27 Jul 2017 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW