Friday, December 15, 2017 Last Updated 45 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 01.26 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(27)

uploads/news/2017/07/131079/nithyam.jpg

അശ്വതി : അവിചാരിത ധനലാഭം. പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉച്ചയ്‌ക്കു ശേഷം മന്ദഗതി കാണുന്നു.
ഭരണി: പ്രവര്‍ത്തനങ്ങളില്‍ മന്ദഗതി, സ്‌തംഭനാവസ്‌ഥ ഇവ ഉണ്ടാകാം. ഇന്ന്‌ നിങ്ങള്‍ക്കുണ്ടാകുന്ന ഒരു പരിചയം പിന്നീട്‌ വളരെ ഗുണം ചെയ്യും.
കാര്‍ത്തിക: തൊഴില്‍പരമായ ചില വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കുക. ഉച്ചകഴിഞ്ഞ്‌ ചില പുതിയ മാറ്റങ്ങളുടെ സൂചനകള്‍ കാണുന്നു.
രോഹിണി : യാത്രകള്‍ വളരെ ഫലപ്രദമാകും. പുതിയ സ്‌ഥാനങ്ങള്‍ ലഭിക്കും. ഉന്നതസ്‌ഥാനീയരുടെ സഹായം ലഭിക്കും.
മകയിരം: ഇച്‌ഛാഭംഗം, മനോമാന്ദ്യം, ധനനഷ്‌ടം ഇവ കാണുന്നു. ഉച്ചയ്‌ക്കു ശേഷം നിങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന ഒരു പുതിയ പരിചയം ഉണ്ടാകുന്നതിനു സാധ്യത.
തിരുവാതിര: പുതിയ വാഹനം, ഗൃഹലാഭം, വിവിധ നേട്ടങ്ങള്‍ ഇവ ഫലം.
പുണര്‍തം: സ്‌ഥാനമാനങ്ങള്‍ ലഭിക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. മധ്യാഹ്നശേഷം പൊതുവെ മന്ദഗതി കാണുന്നു.
പൂയം: നൂതന കര്‍മ്മലബ്‌ധി. യാത്രകളിലൂടെ വളരെ നേട്ടങ്ങള്‍ കൈവരിക്കും. അപൂര്‍വ്വമായ ഗുണം ചെയ്യുന്ന ഒരു പുതിയ പരിചയം ഉണ്ടാകും.
ആയില്യം: സ്വപ്രയത്നത്താല്‍ ക്രമാനുഗതമായ നേട്ടങ്ങള്‍ ഉണ്ടാകും. ഉച്ചക്കു ശേഷം പലവിധ ക്ലേശവിഷമങ്ങളെ നേരിടേണ്ടി വരും.
മകം: ധനസമൃദ്ധി, കാര്യസിദ്ധി, സാമ്പത്തിക നേട്ടങ്ങള്‍, ഉച്ചക്കു ശേഷം മന്ദഗതി ഇവ ഫലമാകുന്നു.
പൂരം: യാത്രകളില്‍ ചില പ്രാധാന്യം കാണുന്നു. ധനം പാഴ്‌ചെലവു സംഭവിക്കും. സ്വജനവിരോധം ഉണ്ടാകും.
ഉത്രം: കാര്യതടസ്സം, ഇച്‌ഛാഭംഗം, മനോമാന്ദ്യം, കലഹം, ഇവ ഉണ്ടായേക്കും. ഉച്ചക്കുശേഷം മാറ്റങ്ങള്‍ ഉണ്ടാകും.
അത്തം: ധാരാളം സമൃദ്ധി കൈവരിക്കും. കാര്യസിദ്ധിയുണ്ടാകും. ഉച്ചകഴിഞ്ഞ്‌ പലവിധ തടസ്സങ്ങള്‍ കാണുന്നു.
ചിത്തിര: പലവിധ നേട്ടങ്ങള്‍, കാര്യവിജയം, ധനലാഭം ഇവ ഫലം. ഉച്ചകഴിഞ്ഞ്‌ അവിചാരിത പ്രയാസങ്ങള്‍ ഉണ്ടായേക്കും
ചോതി: ധനപരമായ നേട്ടങ്ങള്‍ കൈവരിയും. നൂതന കര്‍മ്മപ്രാപ്‌തി. ധനജ്യോതിഷം ഒന്നു ശ്രദ്ധിക്കുക. ഉച്ചകഴിഞ്ഞ്‌ മാറ്റങ്ങള്‍.
വിശാഖം: പലവിധ ഗുണാനുഭവങ്ങള്‍, കാര്യസിദ്ധി, നേട്ടങ്ങള്‍ ഇവ ഫലം.
അനിഴം: ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ പ്രയോജനമുണ്ടാകും. പുതിയ ചില പരിചയങ്ങള്‍ കൊണ്ട്‌ ജീവിതത്തില്‍ വലിയ ഉയര്‍ച്ച ഉണ്ടാകും.
തൃക്കേട്ട: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. യാത്രകള്‍ കൊണ്ട്‌ പലവിധ നേട്ടങ്ങള്‍ ഉച്ചക്കു ശേഷം കാര്യ തടസ്സങ്ങള്‍.
മൂലം: ഉദ്യോഗരംഗത്ത്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. ധനനഷ്‌ടങ്ങളുണ്ടാകുവാന്‍ സാധ്യത. മധ്യാഹ്നശേഷം മാറ്റം വരും.
പൂരാടം: ഉദ്ദേശിക്കുന്ന പലവിധ നേട്ടങ്ങളും കൈവരിക്കും. ജീവിതത്തില്‍ വലിയ വഴിത്തിരിവാകുന്ന ഒരു നൂതനബന്ധം ഉടന്‍.
ഉത്രാടം: സ്വന്തം പ്രയത്നത്തിലൂടെ സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യുവാന്‍ കഴിയും. മധ്യാഹ്നശേഷം ഉത്തമം.
തിരുവോണം: പുതിയ കര്‍മ്മമാര്‍ണ്മങ്ങള്‍ തുറക്കുന്നതായി കാണുന്നു. ഗൃഹവാഹനാദി യോഗങ്ങള്‍ ഉണ്ട്‌. ഉച്ചകഴിഞ്ഞ്‌ ഉത്തമം
അവിട്ടം: നിങ്ങളുടെ ജീവിതഗതി തന്നെ മാറ്റുന്ന അപൂര്‍വ്വ സൗഹൃദം രൂപം കൊള്ളുന്നതിനു സാധ്യത കാണുന്നു.
ചതയം: ഉദ്ദേശിക്കുന്ന വിധം പുരോഗതിയുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരിയും.
പൂരുരുട്ടാതി: പ്രവര്‍ത്തനരംഗത്ത്‌ വിജയം കൈവരിക്കും. ധനലാഭം കൈവരിക്കും. ഉച്ചകഴിഞ്ഞ്‌ മന്ദത കാണുന്നു.
ഉതൃട്ടാതി: യാത്രകളിലൂടെ നേട്ടങ്ങള്‍ ലഭിക്കും. സമ്പല്‍സമൃദ്ധിയുണ്ടാകും. ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക.
രേവതി: ധനപരമായ കാര്യങ്ങളില്‍ പൊതുവെ തടസ്സങ്ങള്‍. ക്രമമായ മാറ്റം ജീവിതത്തിലുണ്ടാകും.

അനില്‍, പെരുന്ന
9847531231

Ads by Google
Thursday 27 Jul 2017 01.26 AM
YOU MAY BE INTERESTED
TRENDING NOW