Friday, December 15, 2017 Last Updated 43 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.24 AM

ടീമില്‍ നിന്നു പുറത്ത്‌; ഡുമിനി നാട്ടിലേക്കു മടങ്ങി

uploads/news/2017/07/131039/7.jpg

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ടെസ്‌റ്റ് പരമ്പര കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നും ജീന്‍ പോള്‍ ഡുമിനെയ ഒഴിവാക്കി. നേരത്തെ ദക്ഷിണാഫ്രിക്ക 340 റണ്‍സിന്‌ ജയിച്ച രണ്ടാം ടെസ്‌റ്റിലും ഡുമിനിക്ക്‌ ആദ്യ ഇലവനില്‍ സ്‌ഥാനം നല്‍കിയിരുന്നില്ല. ദക്ഷിണാഫ്രിക്ക 211 റണ്‍സിന്‌ തോറ്റ ആദ്യ ടെസ്‌റ്റില്‍ ഡുംനി കളിച്ചിരുന്നെങ്കിലും രണ്ട്‌ ഇന്നിംഗ്‌സികളിലുമായി 17 റണ്‍സാണ്‌ താരം നേടിയത്‌.
ഇതോടെ ഡുംനിയുടെ ടെസ്‌റ്റ് കരിയര്‍ ഏതാണ്ട്‌ അവസാനിച്ചതായാണ്‌ ക്രിക്കറ്റ്‌ ലോകം വിലയിരുന്നത്‌. ടീമില്‍ സ്‌ഥാനം നഷ്‌ടപ്പെട്ട ഡുമിനി നാട്ടിലേക്കും മടങ്ങി.
46 ടെസ്‌റ്റുകളില്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി അണിഞ്ഞിട്ടുളള ഡുമിനി 32.85 ശരാശരിയില്‍ 2103 റണ്‍സാണ്‌ ഇതുവരെ നേടിയിട്ടുളളത്‌. ആറ്‌ സെഞ്ചുറിയും എട്ട്‌ അര്‍ധ സെഞ്ചുറിയും ഈ 33കാരന്‍ സ്വന്തമാക്കിയിട്ടുണ്ട്‌.

Ads by Google
Thursday 27 Jul 2017 12.24 AM
YOU MAY BE INTERESTED
TRENDING NOW