Saturday, December 16, 2017 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.24 AM

നെയ്‌മറിന്റെ മനസുമാറ്റാന്‍ മെസിയും സുവാരസും പികെ്വയും

uploads/news/2017/07/131037/5.jpg

നൗക്യാമ്പ്‌: ബാഴ്‌സലോണ വിടാനൊരുങ്ങുന്ന നെയ്‌മറിന്റെ മനസുമാറ്റാന്‍ ടീമിലെ സഹതാരങ്ങളും അടുത്ത സുഹൃത്തുക്കളുമായ ലയണ്‍ മെസിയും ലൂയിസ്‌ സുവാരസും ജെറാള്‍ഡ്‌ പികെ്വയും.
ഇവര്‍ മൂവരും നെയ്‌മറിനെ സന്ദര്‍ശിച്ചെന്നും ബാഴ്‌സയില്‍ തന്നെ തുടരേണ്ടതിന്റെ ആവശ്യകത നെയ്‌മറെ ബോധ്യപ്പെടുത്തിയതായും സ്‌പാനിഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
അതേസമയം നെയ്‌മര്‍ ഇക്കാര്യത്തില്‍ പരസ്യ നിലപാട്‌ സ്വീകരിക്കണമെന്ന നിലപാടിലാണ്‌ ബാഴ്‌സലോണക്ല ബ്‌ അധികൃതര്‍. അക്കാര്യംക്ല ബ്‌ അധികൃതര്‍ തുറന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.
222 മില്യണ്‍ യൂറോയുടെ കരാറില്‍ പി.എസ്‌.ജിയിലേക്കു കൂടുമാറാനാണ്‌ നെയ്‌മര്‍ തയാറെടുക്കുന്നത്‌. പി.എസ്‌.ജിയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ 90 ശതമാനം കഴിഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിനിടെയാണ്‌ നെയ്‌മറെ ബാഴ്‌സയില്‍ നിര്‍ത്താന്‍ സഹതാരങ്ങള്‍ തന്നെ രംഗത്തിറങ്ങിയത്‌.
നെയമര്‍ ബാഴ്‌സയില്‍ അസന്തുഷ്‌ടനാണെന്ന്‌ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വാര്‍ത്തകളുണ്ടായിരുന്നു.
ലോകഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ മെസിയും സുവാരസും ബാഴ്‌സയില്‍ ഉളളിടത്തോളം കാലം നെയ്‌ലര്‍ക്ക്‌ സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കാനാകില്ലെന്നുംക്ല ബ്‌ വിടുന്നതാണ്‌ നല്ലതെന്നുമാണ്‌ പിതാവ്‌ സീനിയര്‍ നെയ്‌മറിന്റെ അഭിപ്രായം.

Ads by Google
Thursday 27 Jul 2017 12.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW