Tuesday, December 12, 2017 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.24 AM

ചിത്രയ്‌ക്കായി വാദിച്ചിരുന്നു; ഒഴിവാക്കിയത്‌ ഉത്തരേന്ത്യന്‍ ലോബി: പി.ടി. ഉഷ

uploads/news/2017/07/131036/4.jpg

കോഴിക്കോട്‌: ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യന്‍ഷിപ്പില്‍നിന്നുള്ള ടീമില്‍നിന്ന്‌ പി.യു. ചിത്രയെ ഒഴിവാക്കിയതില്‍ ദുഃഖമുണ്ടെന്ന്‌ ഒളിമ്പ്യന്‍ പി.ടി. ഉഷ.
ചിത്രയുടെ പ്രകടനത്തിനു സ്‌ഥിരതയില്ലാത്തതാണ്‌ സെലക്ഷന്‍ കമ്മിറ്റി ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നം.
എന്നാല്‍ ചിത്രയ്‌ക്ക്‌ വേണ്ടി താന്‍ നിരീക്ഷകരുടെ യോഗത്തില്‍ വാദിച്ചിരുന്നു. ചിത്രക്ക്‌ 22 വയസേ ആയിട്ടുള്ളൂവെന്നും ലോകവേദയില്‍ മികച്ച പ്രകടനം നടത്തന്‍ കഴിയുന്ന പ്രായമാണെന്നും യോഗത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ യോഗ്യതാ മാനദണ്ഡം ചിത്രയ്‌ക്ക്‌ തിരിച്ചടിയായി. അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുടെ (എ.എഫ്‌.ഐ) നിയമങ്ങള്‍ അനുസരിച്ചുള്ള യോഗ്യത നിലനിര്‍ത്താന്‍ ചിത്രയ്‌ക്കു കഴിയാതെ പോയി. സെലക്ഷന്‍ കമ്മിറ്റിയുടെ നിയമാവലിയില്‍ ഇടപെടാന്‍ താന്‍ ആരുമല്ലെന്നും ഉഷ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിരീക്ഷകരുടെ യോഗത്തില്‍ ചിത്രക്കായി താന്‍ സംസാരിച്ചില്ലെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണ്‌. ഇക്കാര്യത്തില്‍ സംസ്‌ഥാന സ്‌പോര്‍ട്‌സ്‌ മന്ത്രിയെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
മന്ത്രി നടത്തിയ പ്രസ്‌താവന തന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തില്‍ അദ്ദേഹത്തെ വിളിച്ച്‌ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌.
കഴിഞ്ഞ ആഴ്‌ച ഗുണ്ടൂരില്‍നടന്ന മത്സരത്തില്‍ 1500 മീറ്റര്‍ 4.28 മിനിട്ടിനുള്ളിലാണ്‌ ചിത്ര ഫിനിഷ്‌ ചെയ്‌തത്‌. ഇതില്‍ മറ്റൊരു ഇന്ത്യന്‍ താരത്തോട്‌ പരാജയപ്പെടുകയും ചെയ്‌തു. ട്രാക്കിലെ പ്രകടനം കുറച്ചു മുന്നോട്ടും പിറകോട്ടും ആകുന്നത്‌ സ്വാഭാവികമാണ്‌.
എന്നാല്‍ ഒരു താരത്തോട്‌ പരാജയപ്പടുന്നത്‌ അയോഗ്യതയായാണ്‌ കണക്കാക്കുക. പരാജയം ഒരു അത്‌ലറ്റിനെ സംബന്ധിച്ചടുത്തോളം മോശം നിലവാരമാണ്‌ സൂചിപ്പിക്കുക.
അതൊരാള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതല്ല, ചിത്രയാണ്‌ ശരിയെന്ന്‌ ഒരു നിരീക്ഷകയെന്ന നിലയില്‍ തനിക്ക്‌ വാദിക്കാന്‍ കഴിയില്ല. നിരീക്ഷകയെന്ന നിലയിലാണു യോഗത്തില്‍ പങ്കെടുത്തത്‌.
അര്‍ഹതപ്പെട്ട കുട്ടികളെ ആരെയെങ്കിലും തഴയുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ വേണ്ടി സംസാരിക്കാനാണ്‌ ആ യോഗത്തില്‍ പോയതെന്നും ഉഷ പറഞ്ഞു.
എന്നാല്‍ പി.ടി. ഉഷ പങ്കെടുത്ത യോഗത്തില്‍തന്നെയാണു ചിത്രയടക്കമുള്ള താരങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം വന്നത്‌. ഇതേറെ വിവാദമായതോടെയാണ്‌ വിശദീകരണവുമായി ഉഷ രംഗത്തെത്തിയത്‌.

Ads by Google
Thursday 27 Jul 2017 12.24 AM
YOU MAY BE INTERESTED
TRENDING NOW