Wednesday, October 18, 2017 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 27 Jul 2017 12.24 AM

കോണ്‍ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ എല്ലാം ക്ലീന്‍; ആരും മരുന്നടിച്ചില്ലെന്ന്‌ ഫിഫ

സൂറിച്ച്‌: കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോളില്‍ കളിച്ച എല്ലാ താരങ്ങളും ഉത്തേജകമരുന്ന്‌ പരിശോധനയില്‍ വിജയിച്ചതായി ഫിഫ. 379 താരങ്ങളുടെ സാംപിളുകളാണ്‌ പരിശോധിച്ചതെന്നും ഫിഫ വ്യക്‌തമാക്കി.
റഷ്യ, പോര്‍ച്ചുഗല്‍, ജര്‍മനി, കാമറൂണ്‍, മെക്‌സിക്കോ, ചിലി, ന്യൂസിലന്‍ഡ്‌, ആസ്‌ട്രേലിയ തുടങ്ങി എട്ടു ടീമുകളാണ്‌ കോണ്‍ഫെഡറേഷന്‍സ്‌ കപ്പില്‍ മത്സരിച്ചത്‌. ിഫയുടെ ഉത്തേജകവിരുദ്ധ ഉദ്യോഗസ്‌ഥരാണ്‌ ഈ ടീമിലെ മുഴുവന്‍ അംഗങ്ങളുടെയും പരിശോധനക്ക്‌ നേതൃത്വം നല്‍കിയത്‌. പരിശോധനക്ക്‌ രാജ്യാന്തര ഉത്തേജകമരുന്ന്‌ വിരുദ്ധ ഏജന്‍സിയായ വാഡയുടെ അംഗീകാരം ലഭിച്ചതായും ഫിഫ പറഞ്ഞു.
റിയോ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ് മത്സരങ്ങള്‍ക്കിടെ ആയിരത്തിലധികം റഷ്യന്‍ കായികതാരങ്ങള്‍ വലിയ തോതില്‍ ഉത്തേജകമരുന്ന്‌ ഉപയോഗിച്ചെന്ന്‌ ആരോപണമുണ്ടായിരുന്നു. ഇതില്‍ റഷ്യന്‍ ഫുട്‌ബോള്‍ താരങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ഇപ്പോഴും പരിശോധന നടന്നുവരികയാണ്‌. അടുത്ത വര്‍ഷം റഷ്യയില്‍ ലോകകപ്പ്‌ നടക്കുന്നതിനാല്‍ പരിശോധനയെ ഗൗരമായാണ്‌ കാണുന്നത്‌.

Ads by Google
Advertisement
Thursday 27 Jul 2017 12.24 AM
YOU MAY BE INTERESTED
TRENDING NOW