Monday, October 23, 2017 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 08.44 PM

ആദ്യം ഇരയായ നടി, അതിനു ശേഷം ദിലീപിന്റെ കൈയില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ആ പ്രമുഖനെക്കുറിച്ച്

uploads/news/2017/07/130957/del.jpg

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുകയാണു നടന്‍ ദിലീപ്. ഇതിനു പിന്നാലെ നിരവധി ആരോപണങ്ങളും ഉണ്ടായി. തന്റെ കുടുംബ ജീവിതം തകര്‍ത്തതിന് ആക്രമിക്കപ്പെട്ട നടിക്കായിരുന്നു ദിലീപ് ആദ്യം ക്വട്ടേഷന്‍ കൊടുത്ത്. ഇതിനു പിന്നാലെ പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ദിലീപിന്റെ പദ്ധതിയില്‍ ഉണ്ടായിരുന്നു എന്നു പറയുന്നു. മഞ്ജുവിനെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കിയത് ശ്രീകുമാര്‍ മേനോന്‍ ആണ് എന്ന ചിന്തയാണ് ദിലീപിനെ ഇതിനു പ്രേരിപ്പിച്ചത്.

uploads/news/2017/07/130957/sre.jpg

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത കല്ല്യാണ്‍ ജ്വലേഴ്‌സിന്റെ പരസ്യത്തിലൂടെയായിരുന്നു മഞ്ജു വാര്യരുടെ രണ്ടാം അരങ്ങേറ്റം. തുടര്‍ന്നു മഞ്ജുവിന് നിരവധി ചിത്രങ്ങള്‍ ലഭിച്ചു എങ്കിലും ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഈ പ്രോജക്ടുകള്‍ എല്ലാം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനായി ശ്രീകുമാര്‍ മഞ്ജുവിനെ ഒരു ബ്രാന്‍ഡ് ആക്കി മാറ്റി. ഇത് ദിലീപിനെ കൂടുതല്‍ ചൊടിപ്പിച്ചതായി പറയുന്നു. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രത്തിലൂടെ സിനിമ രംഗപ്രവേശനം നടത്താന്‍ തയാറെടുത്ത ശ്രീകമാറിനെ വെല്ലുവിളിക്കാനും പ്രതിസന്ധികള്‍ സൃഷ്ട്ടിക്കാനും തുടക്കത്തില്‍ ദിലീപിന് കഴിഞ്ഞു.
uploads/news/2017/07/130957/manju-sreee.jpg

എന്നാല്‍ ആ വെല്ലുവിളിയെ ശ്രീകുമാര്‍ മറികടന്നു. തുടക്കത്തില്‍ ദിലീപിന്റെ ഭീഷണിയെ തുടര്‍ന്ന് ശ്രീകുമാറിന്റെ ചിത്രത്തില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്മാറിയെങ്കിലും പിന്നീട് മികച്ച നിര്‍മ്മാതാക്കളെ കണ്ടെത്താന്‍ ശ്രീകുമാറിന് കഴിഞ്ഞു. ശ്രീകുമറിന്റെ രണ്ടു മെഗപ്രോജക്ടുകളായ ഒടിയാനും രണ്ടാമൂഴവും അനൗണ്‍സ് ചെയ്തു കഴിഞ്ഞു. രണ്ട് ചിത്രത്തിന്റെയും നായിക മഞ്ജുവാണ്. ചിത്രങ്ങളുടെ റിലീസ് തടയും എന്ന് ദിലീപ് പ്രഖ്യാപിച്ചതിനെ തടയനെന്നവണ്ണം രണ്ടു ചിത്രങ്ങളുടെയും നായകനായി മോഹന്‍ലാനേയാക്കി കൊണ്ട് അങ്ങേയറ്റം ബുദ്ധിപരമായ തീരുമാനവും ശ്രീകുമാര്‍ എടുത്തു. മലയാളത്തില്‍ ദിലീപ് ശ്രീകുമാര്‍ യുദ്ധം മുറുകുന്നതിനിടയിലായിരുന്നു ദിലീപിന് അപ്രതിക്ഷിത അടി കിട്ടിയത്.

Ads by Google
Advertisement
Wednesday 26 Jul 2017 08.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW