Monday, February 26, 2018 Last Updated 58 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 08.33 PM

അമിതമായി ഗുളിക കഴിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

uploads/news/2017/07/130953/medicine.jpg

ചെങ്ങന്നൂര്‍ : അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നവീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറിയനാട് പടിഞ്ഞാറും മുറി മുരളീ ഭവനത്തില്‍ മുരളിയുടെ ഭാര്യ അമ്പിളി (42) യാണ് അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം അമിതമായ തോതില്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ അമ്പിളിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവര്‍ കുറച്ചു നാളായി മാനസിക രോഗത്തിനു ചികിത്സയില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെണ്‍മണി പോലീസ് കേസെടുത്തു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തു.
മകന്‍ : വരുണ്‍.

Ads by Google
TRENDING NOW