Thursday, August 24, 2017 Last Updated 0 Min 3 Sec ago English Edition
Todays E paper
Wednesday 26 Jul 2017 08.28 PM

മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ നിതീഷിനെ അഭിനന്ദിച്ച് മോഡി

uploads/news/2017/07/130952/modi.jpg

ന്യൂഡല്‍ഹി : ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. 'അഴിമതിക്ക് എതിരായ പോരാട്ടത്തില്‍ അണിചേരുന്നതിന് അഭിനന്ദനം' എന്നായിരുന്നു മോഡിയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ തീരുമാനത്തെ രാജ്യത്തെ നൂറുകോടി ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തിന്റെ സത്യസന്ധതയെ പിന്തുണയ്ക്കുന്നു.

രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപരിയായി രാജ്യത്തിന്റെ മികച്ച ഭാവിക്കായി അഴിമതിയ്‌ക്കെതിരെ പോരാടുന്ന ബിഹാറിനെയാണ് രാജ്യത്തിന് ആവശ്യമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

Ads by Google
TRENDING NOW