Wednesday, July 26, 2017 Last Updated 7 Min 41 Sec ago English Edition
Todays E paper
Wednesday 26 Jul 2017 08.16 PM

മഴ താറുമാറാക്കിയ പാതകള്‍ക്കായി കേന്ദ്രത്തിന്റെ 180 കോടി

uploads/news/2017/07/130951/road.jpg

ന്യൂഡല്‍ഹി : മഴ നശിപ്പിച്ച റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി കേന്ദ്രത്തിന്റെ അടിയന്തര ധനസഹായം. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണം അനുവദിച്ചത്. റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 180 കോടി രൂപയാണ് കേന്ദ്രം അടിയന്തരമായി അനുവദിച്ചിരിക്കുന്നത്. 400 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്രയും തുക അനുവദിക്കുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

ചെലവു കൂടുമെങ്കിലും കോണ്‍ക്രീറ്റ് റോഡുകള്‍ കൂടുതല്‍ കാലം നിലനില്‍ക്കും. മഴ കൂടുതലുള്ള കേരളത്തില്‍ കോണ്‍ക്രീറ്റ് റോഡുകളാണ് അഭികാമ്യമെന്ന് ഗഡ്കരി പറഞ്ഞു. കോണ്‍ക്രീറ്റ് റോഡിലേയ്ക്ക് മാറാന്‍ കേരളം സന്നദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍ വീരാജ്‌പേട്ട വഴി മൈസൂരിലേയ്ക്കുള്ള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് ഗഡ്കരി ഉറപ്പു നല്‍കി.

Ads by Google
TRENDING NOW