Tuesday, January 09, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 06.54 PM

മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന്റെ കാരണം ചോദിച്ച പോലീസിനോടു കാവ്യ പറഞ്ഞത്

uploads/news/2017/07/130946/kvya.jpg

നടി ആക്രമിക്കപ്പട്ട കേസുമായി ബന്ധപ്പെട്ട് ഇന്നലെയായിരുന്നു നടി കാവ്യ മാധവനെ ചോദ്യം ചെയ്തത്. കാവ്യ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നു എന്ന് പോലീസ് വ്യക്തമാക്കിരുന്നു. നടിയെ ആക്രമിച്ച് ശേഷം ദൃശ്യങ്ങള്‍ നടി കാവ്യ മാധവന്‍ നടത്തുന്ന ഓണ്‍ലൈന്‍ ഷോപ്പായ ദൃശ്യയില്‍ ഏല്‍പ്പിച്ചു എന്നാണ് പര്‍സര്‍ സുനി പോലീസിനോട് വ്യക്തമാക്കിരുന്നത്. ഇവിടെ നിന്ന് സുനിക്ക് രണ്ടരലക്ഷം രൂപ നല്‍കിയാതായും പോലീസ് കണ്ടെത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യല്‍. ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മൊഴിയാണ് കാവ്യ നല്‍കിയത്.

ആക്രമിക്കപ്പെട്ട നടിയുമായി നല്ല ബന്ധം പുലര്‍ത്തിരുന്ന കാവ്യ എന്തു കൊണ്ട് പിന്നീട് അകന്നു എന്ന ചോദ്യവും അന്വേഷണ സംഘം ഉന്നയിച്ചു. ഇരുവരും ഒരുമിച്ചു പോയ ചില വിദേശ ഷോകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ ചോദ്യം. എന്നാല്‍ കാവ്യ ഇതിന് വ്യക്തമായ ഉത്തരം നല്‍കിയില്ല എന്നു പോലീസ് പറയുന്നു. മഞ്ജുവും ദിലീപും വിവാഹ മോചനം തേടാനുള്ള കാരണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും കാവ്യ മൗനം പാലിക്കുകയായിരുന്നു. ദിലീപിന് കാവ്യയുമായി വിവാഹത്തിന് മുമ്പും ശേഷവും ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും കാവ്യയോട് ചോദിച്ച് അറിഞ്ഞതായി പറയുന്നു. കൂടാതെ ഭൂമി ഇടപാടു സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു. കാവ്യയെ അടുത്ത ദിവസങ്ങളില്‍ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

Ads by Google
Wednesday 26 Jul 2017 06.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW