Monday, May 28, 2018 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 05.50 PM

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ സ്വന്തമാക്കാന്‍ കാത്തിരിക്കുന്നവര്‍ അറിയാന്‍

jio, key specification

ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ ഒരു സിം സേവനം മാത്രമേ ലഭിക്കൂവെന്ന് പുതിയ റിപ്പോര്‍ട്ട്. ഒരു സമയത്ത് ജിയോയുടെ തന്നെ ഒരു സിം ഫോണില്‍ പ്രവര്‍ത്തിക്കൂ എന്നാണ് റിപ്പോര്‍ട്ട്. മറ്റു ടെലികോം കമ്പനികളുടെ സിമ്മുകള്‍ ജിയോഫോണില്‍ പ്രവര്‍ത്തിക്കില്ല. നേരത്തെ ഉപയോഗിച്ചിരുന്ന ജിയോ സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാം. ജിയോയിലേക്ക് പോര്‍ട്ട് ചെയ്ത സിമ്മുകളും ഉപയോഗിക്കാം. ജിയോ ഫോണ്‍ വാങ്ങുന്നവര്‍ ജിയോ സേവനങ്ങള്‍ മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുന്നത്.

22 ഇന്ത്യന്‍ ഭാഷകളുടെ പിന്തുണ, ആല്‍ഫാ ന്യുമറിക് കീബോര്‍ഡ്, 4-വേ നാവിഗേഷന്‍ , വൈഫൈ, ബ്ലൂടൂത്ത്, കോംപാക്ട് ഡിസൈന്‍ , 240X320 പിക്സല്‍ റെസലൂഷന്‍, 2.4 ഇഞ്ച് QVGA ഡിസ്പ്ലേ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2മെഗാപിക്സല്‍ റെയര്‍ ക്യാമറ, 0.3 മെഗാ പിക്സല്‍ മുന്‍ ക്യാമറ, 512 എംബി റാം, 4ജിബി സ്‌റ്റോറേജ്, 2000 എംഎഎച്ച് ബാറ്ററി , ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, വോയ്സ് കമാന്റ്, എസ്ഡി കാര്‍ഡ് സ്ലോട്ട്, എഫ്എം റേഡിയോ, ഹെഡ്ഫോണ്‍ ജാക്ക്, ടോര്‍ച്ച് ലൈറ്റ്, എന്നിവയാണ് ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ പ്രത്യേകതകളെന്നാണ് റിപ്പോര്‍ട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW