Wednesday, July 26, 2017 Last Updated 3 Min 30 Sec ago English Edition
Todays E paper
Wednesday 26 Jul 2017 04.37 PM

മൂത്രാശയ രോഗങ്ങളും നടുവേദനയും

uploads/news/2017/07/130931/uranilproblams.jpg

നട്ടെല്ലിനും അതിനോടു ചേര്‍ന്നുള്ള പേശികളിലും ഉണ്ടാകുന്ന വേദനയാണു നടുവേദന. പല കാരണങ്ങളാല്‍ നടുവേദന ഉണ്ടാകാം. അതില്‍ ഒരു കാരണമാണു മൂത്രാശയരോഗങ്ങള്‍.

പ്രായമായവര്‍ക്കു മാത്രം കണ്ടുവരുന്ന രോഗമായിരുന്നു ഇതുവരെ നടുവുവേദന. കാലം മാറിയതനുസരിച്ച് രോഗത്തിന്റെ രീതിയും മാറാന്‍ തുടങ്ങി. ഇന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ കണ്ടുവരുന്ന രോഗമാണിത്.

നട്ടെല്ലിനും അതിനോടു ചേര്‍ന്നുള്ള പേശികളിലും ഉണ്ടാകുന്ന വേദനയാണു നടുവേദന. പല കാരണങ്ങളാല്‍ നടുവേദന ഉണ്ടാകാം. അതില്‍ ഒരു കാരണമാണു മൂത്രാശയരോഗങ്ങള്‍.

നടുവേദനയുമായി ചികിത്‌സകരെ സമീപിക്കുന്ന പല രോഗികള്‍ക്കും മൂത്രാശയ സംബന്ധമായ രോഗങ്ങളാണ് അടിസ്ഥാന കാരണമെന്നു പരിശോധനയില്‍ കണ്ടെത്താറുണ്ട്.

ആയുര്‍വേദ ശാസ്ത്രത്തില്‍ വിശദീകരിക്കുന്ന മൂത്രാശയരോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണു മൂത്രാശ്മരിയും (മൂത്രത്തില്‍ കല്ല്) മൂത്രകൃച്ഛ്രവും (മൂത്രത്തില്‍ പഴുപ്പ്). ഇവ നാഭി, അരക്കെട്ട്, വസ്തിപ്രദേശം എന്നിവിടങ്ങളില്‍ വേദനയുണ്ടാക്കുകയും മൂത്രസംബന്ധമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മൂത്രമൊഴിക്കണമെന്നു തോന്നുമ്പോള്‍ മൂത്രം ഒഴിക്കാതെ പിടിച്ചുനിര്‍ത്തേണ്ട അവസ്ഥയുണ്ടായാല്‍ (ഉദാഹരണത്തിനു ബസില്‍ യാത്ര ചെയ്യുമ്പോഴും അതിനുള്ള സൗകര്യം ലഭിക്കാതെ വരുമ്പോഴും.) ഇങ്ങനെ സംഭവിക്കുമ്പോള്‍ ദേഹത്തുവേദന, വസ്തി, അരക്കെട്ട്, ഇടിപ്പുഭാഗം എന്നിവിടങ്ങളില്‍ കഴപ്പും ചെറിയ വേദനയും ഉണ്ടാകുന്നു. അതിന് എണ്ണതേയ്പ്, വിയര്‍പ്പിക്കല്‍, മരുന്നിട്ടു ചെറു ചൂടാക്കിയ വെള്ളത്തിലിറങ്ങിയിരിക്കല്‍, വസ്തി എന്നിവ ചെയ്താല്‍ ആശ്വാസം ലഭിക്കുന്നു.

മൂത്രാശ്മരി (മൂത്രത്തില്‍ കല്ല്) സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്നു. എങ്കിലും മൂത്രകൃച്ഛ്രം (മൂത്രത്തില്‍ പഴുപ്പ്) സ്ത്രീകളിലാണ് അധികവും ഉണ്ടാകുന്നത്.

തീക്ഷണരസങ്ങള്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ അധികമായി ഉപയോഗിക്കുന്നതാണ് ഈ രോഗങ്ങള്‍ വരാനുള്ള കാരണം. ഉദാഹരണത്തിന് അച്ചാറുകള്‍, മസാലകളുടെ അമിതമായ ഉപയോഗം, ഫാസ്റ്റ് ഫുഡുകള്‍, ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗവും വെള്ളം ആവശ്യത്തിനു കുടിക്കാതിരിക്കുക, ചൂടുള്ള സ്ഥലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുക എന്നിവ ഇവയ്ക്കു കാരണമാകുന്നു.

uploads/news/2017/07/130931/uranilproblams1.jpg

രോഗലക്ഷണങ്ങള്‍


മൂത്രാശ്മരിയില്‍, വേദന ഒരു പ്രധാന ലക്ഷണമാണ്. അതില്‍ സ്ഥാനമനുസരിച്ച്, കിഡ്‌നിയിലാണെങ്കില്‍ അമര്‍ത്തുന്ന പോലുള്ള വേദന അരക്കെട്ടില്‍ ഉണ്ടാകും. മൂത്രവാഹിനി കുഴലിലാണെങ്കില്‍ അതികഠിനമായ വേദന അരക്കെട്ടില്‍നിന്നു തുടങ്ങി ഇടുപ്പു ഭാഗത്തേക്കു വ്യാപിക്കും.

ഇതിന്റെ കൂടെ ഛര്‍ദി, അതിയായ വിയര്‍പ്പ് എന്നിവ ഉണ്ടാകുന്നു. വസ്തിയിലാണ് അശ്മരി ഉണ്ടാകുന്നതെങ്കില്‍ അടിവയറ്റില്‍ മൂത്രം ഒഴിച്ചുകഴിയുമ്പോള്‍ വേദനയും അധികം തവണ മൂത്രമൊഴിക്കാനുള്ള തോന്നലും ഉണ്ടാകും. ഈ വേദനകള്‍ എല്ലാം വിശ്രമിക്കുമ്പോള്‍ കുറയുന്നു.

മൂത്രകൃച്ഛ്രത്തില്‍, മൂത്രവാഹസ്‌തോതസിന്റെ മുകള്‍ഭാഗത്ത് അണുബാധയുണ്ടാകുമ്പോള്‍ നടുവേദന, പനി, ഛര്‍ദി, വിറയല്‍ എന്നിവയുണ്ടാകും. ഈ അണുബാധ താഴേക്ക് വ്യാപിച്ചാല്‍ മൂത്രം ചുടിച്ചില്‍, അടിവയറ്റില്‍ വേദന എന്നിവയുണ്ടാകും.

ചികിത്സ


ഈ രോഗങ്ങളില്‍ വാതാധികത്തിനും പിത്താധികത്തിനും കഫാധികത്തിനും ത്രിദോഷാധിക്യത്തിനും പ്രത്യേക ചികിത്‌സകളാണുള്ളത്. പൊതുവെ ആയുര്‍വേദ ആശുപത്രികളില്‍ നിന്നു ലഭിക്കുന്ന ചികിത്‌സകള്‍ ഇനി പറയുന്നു.

1. പുനര്‍ന്നവാദി കഷായം, വരണാദി കഷായം, ഗോക്ഷുരമേദകം, ചന്ദനാഡവം, ഗോക്ഷുരഗുഗ്ഗുലു വടി, ചന്ദ്രപ്രഭ വടി എന്നിവ മുത്രകൃച്ഛ്രം രോഗത്തില്‍ ഏറ്റവും പ്രയോജനകരമാണ്.

2. മൂത്രത്തില്‍ കല്ലിന്- വീരതരാദി കഷായം, ശിഗ്രുമൂലോത്ഥ ക്വാഥം, പാഷാണഭേദാദി കഷായം, ശുണ്ഠ്യാദി കഷായം എന്നിവ വളരെ ഫലപ്രദമാണ്.
ഉത്തരവസ്തിക്കായി പാഷാണഭേദാദിഘൃതം, കുശകാശാദി ഘൃതം, ത്രൈകണ്ടകാദ്യം ഘകതം എന്നിവയും ഉപയോഗിക്കാവുന്നതാണ്. സ്‌നേഹസ്വേദ പ്രയോഗങ്ങള്‍ യഥാവസ്ഥം പ്രയോഗിക്കാവുന്നതാണ്.

ഈ രോഗങ്ങളുടെ ചികിത്‌സയെ സംബന്ധിച്ചിടത്തോളം പൊതുവെ വെള്ളം ധാരാളം കുടിക്കുകയും രോഗകാരണങ്ങളായി പറഞ്ഞിട്ടുള്ളവ ഒഴിവാക്കുകയും ചെയ്യുക എന്നതാണു പരമപ്രധാനം. എന്നാല്‍, അതുകൊണ്ടു മാത്രം രോഗം മാറണമെന്നില്ല.

തഴുതാമവേര് വെന്ത വെള്ളം കുടിക്കുക, ബാര്‍ലറി വെള്ളം കുടിക്കുക, ധാരാളം മൂത്രം പോകുന്നതിനു തണ്ണിമത്തങ്ങാ, വെള്ളരി കുക്കുംബര്‍ തുടങ്ങിയവ ശീലിക്കുക, കരിക്കിന്‍വെള്ളം കുടിക്കുക, പഴയകഞ്ഞി ഉപയോഗിക്കുക ഇവയൊക്കെ പണ്ടുകാലത്ത് ശീലിച്ചിരുന്ന നല്ലകാര്യങ്ങള്‍ ആയിരുന്നു.

ഈ രോഗം കൊണ്ടു ബുദ്ധിമുട്ടുന്ന സാധാരണ ജനങ്ങള്‍ക്ക് ശീലിക്കാവുന്ന എളുപ്പമുള്ള ചികിത്‌സാ വിധികളാണ് ഇനി പ്രതിപാദിക്കുന്നത്.

1. മുരിങ്ങവേര് ഇടിച്ചുപിഴിഞ്ഞ് നീര് പാല്‍കഷായമായി സേവിക്കുക.
2. പഞ്ചസാര തുല്യം ചര്‍മര്‍ക്കാരം ചേര്‍ത്ത് സേവിക്കുക.
3. കല്ലുരുക്കിയും ഞെരിഞ്ഞിലും സമം ചേര്‍ത്ത് കഷായം വച്ചു കുടിക്കുക.
മൂത്രാശയ രോഗങ്ങളില്‍ നിന്നു വിടുതല്‍ ലഭിച്ചാല്‍ ഒരു പരിധിവരെ നടുവേദനയില്‍ നിന്നു രക്ഷനേടാം.

കടപ്പാട്:
ഡോ. അനു ജോര്‍ജ്

Ads by Google
Wednesday 26 Jul 2017 04.37 PM
YOU MAY BE INTERESTED
TRENDING NOW