Tuesday, October 03, 2017 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 04.11 PM

തനിനാടന്‍ ചൂരക്കറിയുടെ രുചിക്കൂട്ട്

സാധാരണ വീട്ടമ്മമാര്‍ സ്വന്തം അടുക്കളയില്‍ ഒരുക്കുന്ന തനത് വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍.
uploads/news/2017/07/130927/Weeklyadukala260717.jpg

തനിനാടന്‍ കറികളില്‍ എന്നും മീന്‍കറിയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മീനേതുമായിക്കോട്ടെ, കുടംപുളിയിട്ട് മുളകിലിട്ടുവച്ചാല്‍ മറ്റേത് കറിയും ഇതിന് മുമ്പില്‍ പരാജയപ്പെടുമെന്നതിന് യാതൊരു സംശയവുമില്ല.

മലയാളികളുടെ മനസ്സില്‍ അത്രത്തോളം സ്ഥാനം പിടിച്ചിരിക്കുന്നു മീന്‍കറി. ഓരോരുത്തരും അവരുടെ ടേസ്റ്റിനനുസരിച്ചാണ് മീന്‍കറി വയ്ക്കുന്നതെങ്കില്‍പ്പോലും അവയുടെ രുചിയെല്ലാം തന്നെ വളരെ മികച്ചതുമാണ്.

എറണാകുളം സ്വദേശിനിയായ യമുനാ ദേവി തനിക്കേറെ ഇഷ്ടമുള്ളതും രുചിയില്‍ തന്‍േറതായ കൈപുണ്യം കലര്‍ന്നതുമായ നാടന്‍ ചൂരക്കറിയുടെ രുചിക്കൂട്ട് വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍


ചൂര - 1 കിലോ (കഴുകി വെട്ടി കഷണങ്ങളാക്കിയത്)
വെളുത്തുള്ളി - 12 അല്ലി
ചുവന്നുള്ളി - 6 എണ്ണം
ഇഞ്ചി - 2 കഷണം
മുളകുപൊടി - 3 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2ടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
വെള്ളം - 1/2 കപ്പ്
കടുക് - ആവശ്യത്തിന്
ഉലുവ - ആവശ്യത്തിന്
കുടംപുളി - 50ഗ്രാം
കറിവേപ്പില - 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
uploads/news/2017/07/130927/Weeklyadukala260717a.jpg

സ്‌റ്റെപ്പ് 1


അടുപ്പില്‍ ചട്ടിവച്ച് അതിലേക്ക് എണ്ണയൊഴിക്കുക. ശേഷം കടുകും ഉലുവയുമിട്ട് മൂപ്പിക്കുക. തൊട്ട്പിറകെ വെളുത്തുള്ളി, ഇഞ്ചി,ചുവന്നുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി വഴറ്റുക.

സ്‌റ്റെപ്പ് 2


വഴന്നുവരുമ്പോള്‍ അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവയിട്ട് നന്നായി യോജിപ്പിക്കുക. പൊടികളെല്ലാം മൂത്തുവരുമ്പോള്‍ അതിലേക്ക് വെള്ളമൊഴിക്കുക. ഒന്നുകൂടി ഇളക്കിയശേഷം ആവശ്യത്തിന് ഉപ്പുചേര്‍ക്കുക.

സ്‌റ്റെപ്പ് 3


ചട്ടിയിലെ വെള്ളം ഒന്നു ചൂടായിവരുമ്പോഴേക്കും കഴുകിവച്ചിരിക്കുന്ന മീന്‍കഷണങ്ങള്‍ ഇതിലേക്കിടുക. കുടംപുളിയും കൂടി ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കറി തിളയ്ക്കാനായി ഒരു മൂടിക കൊണ്ട് അടച്ചുവെയ്ക്കാം. 15 മിനിറ്റ് കഴിയുമ്പോള്‍ സ്വാദിഷ്ഠമായ ചൂരക്കറി തയ്യാര്‍. കറി അടുപ്പില്‍ നിന്നു വാങ്ങിയശേഷം അതിനുമീതെ അല്പം പച്ചവെളിച്ചെണ്ണ ഒഴിക്കുന്നത് ഉത്തമമാണ്.

-ദേവിന റെജി
ഫോട്ടോഃ അനുലാല്‍ വി.വി.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW