Sunday, February 25, 2018 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 04.03 PM

ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് മിതാലി രാജിന് സമ്മാനമായി ബിഎംഡബ്ല്യൂ

mithali raj, v.chamundeswaranath, bmw

ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ഹൈദരാബാദില്‍ തിരിച്ചെത്തിയ വനിതാ ക്രിക്കറ്റ് ടീം മിതാലി രാജിന് സമ്മാനമായി ബിഎംഡബ്ല്യൂ കാര്‍. ഇന്ത്യന്‍ ജൂണിയര്‍ ക്രിക്കറ്റ് ടീം മുന്‍ ചീഫ് സെലക്ടറും, ഹൈദരാബാദ് ഡിസ്ട്രിക്റ്റ് ബാറ്റ്മിന്റണ്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റുമായ വി ചാമുണ്ഡേശ്വരനാഥാണ് മിതാലിക്ക് കാര്‍ സമ്മാനിക്കുന്നത്.

റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കും അദ്ദേഹം മൂമ്പ് ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ മിതാലി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, വര്‍ഷങ്ങളായി വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന വെളിച്ചമാണ് മിതാലിയെന്നും, അവരുടെ തികഞ്ഞ അര്‍പ്പണ മനോഭാവത്തിനാണ് സമ്മാനമെന്നും ചാമുണ്ഡേശ്വരനാഥ് പറഞ്ഞു. ഹൈദരബാദില്‍ തിരിച്ചെത്തിയാല്‍ ഉടന്‍ കാര്‍ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ക്രിക്കറ്റിനെ ഇനിയും നല്ലരീതിയില്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇംണ്ടിലെ മികച്ച പ്രകടനത്തിലൂടെ വനിതാ ക്രിക്കറ്റിലേക്ക് ജനശ്രദ്ധ നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. നിരവധി പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റിലേക്ക് കടന്നു വരാനുള്ള പ്രചോദനം കൂടിയായി ഈ ലോകകപ്പ് മാറി എന്നും ചാമുണ്ഡേശ്വരനാഥ് കൂട്ടിച്ചേര്‍ത്തു.

റിയോയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബാഡ്മിന്റണ്‍ ജേതാവ് പി.വി സിന്ധു, വനിതാ ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്‌സില്‍ നാലമതെത്തിയ ദീപ കര്‍മാല്‍കര്‍, ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ്, എന്നിവര്‍ക്കായിരുന്നു ചാമുണ്ഡേശ്വര്‍നാഥ് ബിഎംഡബ്ല്യു കാറുകള്‍ സമ്മാനമായി നല്‍കിയത്.

2007ല്‍ വനിതകളുടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയപ്പോള്‍ മിതാലി രാജിന് ഷെവര്‍ലെ സമ്മാനിച്ചിരുന്നു. ആന്ധ്രയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച താരമാണു ചാമുണ്ഡേശ്വര്‍നാഥ്; 1978-79, 1991-92 സീസണുകളിലായിരുന്നു അദ്ദേഹം രംഗത്തുണ്ടായിരുന്നത്.

Ads by Google
Ads by Google
TRENDING NOW