Friday, May 25, 2018 Last Updated 1 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 03.58 PM

വേദോപനിഷത്തുകള്‍ നല്‍കുന്ന സന്ദേശം

uploads/news/2017/07/130923/jyothi260717a.jpg

'യ ദേവി സര്‍വ്വ ഭൂതേഷു മാതൃരുപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ നമസ്തസൈ്യ നമോ നമഃ'

വേദത്തില്‍ അങ്കുരിച്ച് ഉപനിഷത്തുകളാകുന്ന പശുവില്‍നിന്ന് അര്‍ജ്ജുനനാകുന്ന പശുക്കുട്ടിയെക്കൊണ്ട് ചുരത്തിച്ച് ശ്രീകൃഷ്ണനാകുന്ന കറവക്കാരന്‍ കറന്നെടുത്ത ജ്ഞാനമാകുന്ന അമൃതിനെ ബുദ്ധിമാന്മാര്‍ മുതല്‍ സാധാരണക്കാരനുവരെ പാനം ചെയ്തു ജ്ഞാനമാകുന്ന പരമാനന്ദം അനുഭവിക്കുവാന്‍ വഴിയൊരുക്കുകയാണ് ഗീതാശാസ്ത്രം.

മനുഷ്യന്റെ പരമപ്രധാനമായ ലക്ഷ്യം മോക്ഷപ്രാപ്തിയാകുന്നു. അതായത് ഈശ്വര സാക്ഷാത്ക്കാരം. അതിന് ഉപാസന കൂടിയേ തീരൂ... അതിന് ഉത്തമനായ ഒരു ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ചാലേ സാധനയില്‍ക്കൂടി ലക്ഷ്യം കൈവരിക്കുവാന്‍ കഴിയുകയുള്ളൂ.

ആ പ്രപഞ്ചരഹസ്യം കണ്ടറിയുവാന്‍ പ്രപഞ്ച രഹസ്യത്തെക്കുറിച്ച് അന്വേഷണം വേണം. അതിന് വേദങ്ങളും ഉപനിഷത്തുകളും ഇതിഹാസങ്ങളും നമ്മെ സഹായിക്കും.

വേദങ്ങളും ഉപനിഷത്തുകളും നല്‍കുന്ന സന്ദേശങ്ങള്‍ പ്രമാണമാകുന്നു. ഈ പ്രമാണങ്ങള്‍ മനുഷ്യരാശിയെ ധര്‍മ്മമാര്‍ഗ്ഗത്തില്‍ക്കൂടി സഞ്ചരിക്കുവാന്‍ സഹായിക്കുന്നു.

പ്രപഞ്ചസത്യങ്ങളെക്കുറിച്ച് യഥാര്‍ത്ഥ ബോധത്തോടുകൂടി ചിന്തിക്കാതെ താല്ക്കാലിക നേട്ടങ്ങള്‍ക്ക് അടിമപ്പെട്ട് സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി പരസ്പരം മത്സരിച്ചും മല്ലടിച്ചും ജീവിതം കഴിച്ചുകൂട്ടുന്നവര്‍ വേദഗ്രന്ഥ താളുകള്‍ മറിച്ചുനോക്കുന്നത് നന്നായിരിക്കും.

ഈ മഹാ പ്രപഞ്ചത്തില്‍ ജനിക്കുന്ന ഓരോ മനുഷ്യനും വളര്‍ന്നു ഉന്നത ശ്രേണിയിലെത്താന്‍ ആവശ്യമായ എല്ലാ വിശേഷ ബുദ്ധിയുമുണ്ട്. വളര്‍ന്നുവരുന്ന ഓരോ മനുഷ്യനും പ്രപഞ്ച രഹസ്യത്തെക്കുറിച്ച് അവനില്‍ നിന്നുതന്നെ അന്വേഷണം ആരംഭിക്കണം.

ആ അറിവ് അമൃതാണ്. അത് വേദമാണ്, അത് ജ്ഞാനമാണ്, അത് ഈശ്വരനാണ്. ആ ജ്ഞാനം സമ്പാദിച്ചവന് വര്‍ണ്ണവിവേചനമുണ്ടാകില്ല. സമ്പന്നനെന്നോ, ദരിദ്രനെന്നോ ഉള്ള ചിന്ത ഉണ്ടാകില്ല.

ഈ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിതം നയിക്കുന്നവര്‍ക്ക് ആനന്ദം അനുഭവിച്ച് ഈശ്വരന്‍ എന്ന സത്യത്തെ കണ്ടെത്തി ആത്മസായൂജ്യം തന്നെ നേടാം.

അങ്ങനെ ആത്മസായൂജ്യം നേടിയവരാണ് ഭാരതീയ ഋഷീശ്വരന്മാര്‍. ശ്രീശങ്കരാചാര്യര്‍ ശ്രീ ചട്ടമ്പിസ്വാമി ശ്രീ നാരായണ ഗുരുദേവന്‍ തുടങ്ങിയ ഋഷീശ്വരന്മാര്‍ ഈ പാതയിലൂടെ സഞ്ചരിച്ച് ജ്ഞാനോപദേശങ്ങള്‍ നല്‍കി പരമമായ മോക്ഷപ്രാപ്തി നേടിയവരാണ്.

അനന്തമായ കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സൗരയൂഥത്തില്‍ അനന്തകോടി പരമാണുക്കളുടെ ഒന്നിച്ചുള്ള ശ്വാസോച്ഛ്വാസത്തിന്റെ നിലയ്ക്കാത്ത ശബ്ദ ധോരണിയിലൂടെ ഓങ്കാരധ്വനിയാല്‍ സംജാതമാകുന്ന പ്രകാശ കിരണങ്ങളാകുന്ന അക്ഷരത്താല്‍ രൂപംകൊണ്ട് ദീപ്തമായി, തീക്ഷ്ണമായി ജ്വലിച്ച് ഉരുകിയ തേജസ്സായി വിളങ്ങുന്ന അമൃത സ്വരൂപമായ ആദിബീജത്തില്‍ നിന്ന് ആകാശം, വായു, അഗ്നി, ജലം, പൃഥ്വി എന്നീ ഭൂതങ്ങള്‍ ക്രമത്തില്‍ ഉത്ഭവിച്ചു. ഈ ഭൂതങ്ങള്‍ ഓരോന്നിലും കൂടി ആദി ബീജത്തിന്റെ അമൃതമായ ജീവാംശം ലയിച്ചുകൊണ്ട് പ്രപഞ്ച പ്രക്രിയയില്‍ പങ്കാളിയാകുന്നു.

അക്ഷരാത്ഖം തതോ വായുഃ വായോ രഗ്നിസ്തതേ
ജലം ഉഭകാത്, പൃഥ്വിജാതാ ഭൂതാനാ മേവ സംഭവഃ

ഓം എന്ന പ്രണവ സ്വരൂപമായ ബ്രഹ്മത്തില്‍ നിന്നും സങ്കല്പത്താല്‍ ആകാശം ആകാശത്തില്‍നിന്ന് വായു, വായുവില്‍നിന്ന് അഗ്നി, അഗ്നിയില്‍നിന്നും ജലം, ജലത്തില്‍
നിന്നും പൃഥിയുമുണ്ടായി.

ഇവയാണ് പ്രപഞ്ചസൃഷ്ടിയുടെ രഹസ്യം, ''അനാദിഃ സൃഷ്ടി'' ബ്രഹ്മത്തിന്റെ സങ്കല്പത്താല്‍ ഈശ്വരന്‍ തന്നെ പ്രപഞ്ചമായി സ്ഥിതി ചെയ്യുന്നു. പ്രപഞ്ചം ഈശ്വരന് ശരീരമാകുന്നു.

പ്രപഞ്ചത്തിലെ സൃഷ്ടിയിലെ ഏറ്റവും അത്ഭുത പ്രതിഭാസമാകുന്നു മനുഷ്യന്‍. ഈശ്വരന്‍ തന്നെയാകുന്നു പ്രപഞ്ചം. പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളും ചേര്‍ന്ന പ്രതിരൂപമാണ് മനുഷ്യന്‍. എന്തുകൊണ്ടെന്നാല്‍ ഈശ്വരന്‍ മനുഷ്യനെ തുറന്ന പ്രതിരൂപമായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രപഞ്ചത്തെ മാതാവായിട്ടാണ് സങ്കല്പിച്ചുവരുന്നത്. അമ്മയെന്ന ജല പ്രകൃതിയില്‍ നിന്നു തന്നെയാണ് ഉത്കൃഷ്ടമായ പ്രപഞ്ചോത്പത്തി. ''മാതൃദേവോ ഭവഃ എന്നു പറഞ്ഞ മാതാവിനെ... ജനനിയെ... ജഗദംബയെ... സര്‍വ്വേശ്വരിയെ... ആദിപരാശക്തിയായി ആരാധിച്ചു മനസ്സിലെ മാലിന്യങ്ങളും പാപങ്ങളും കഴുകിക്കളഞ്ഞ് ഭക്തര്‍ക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുന്ന കാലമാണ് ശബരിമല തീര്‍ത്ഥാടനവും ക്ഷേത്രോത്സവങ്ങളും.

1. ഋഗ്വേദം- ഓം പ്രാജ്ഞാനം ബ്രഹ്മ
2. യജ്ജുര്‍വേദം- അഹം ബ്രഹ്മാസ്മി (അഹം ബ്രഹ്മ അസ്മാ)
3. സാമവേദം- ഓം തത്ത്വമസി
4. അഥര്‍വ്വവേദം- ഓം അയം ആത്മ ബ്രഹ്മ

ഇതില്‍നിന്നും ഗ്രഹിക്കുന്ന തത്ത്വം ഈശ്വരന്‍ ജ്ഞാനമാകുന്നു. ''ഞാന്‍'' എന്ന ബോധം നമ്മില്‍ തരുന്നത് ആജ്ഞാനമാകുന്നു. ഗുരു ശിഷ്യനുപദേശിക്കുന്ന ''നീ'' ആജ്ഞാനം തന്നെയാണ്.

ഈ കാണുന്ന പ്രപഞ്ചാത്മാവും ആ ജ്ഞാനം തന്നെയാകുന്നു. ഈ ദര്‍ശനങ്ങള്‍ അനശ്വരമാണ്. ഈ മഹാദര്‍ശനങ്ങളുടെ സങ്കല്പത്തിലാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങള്‍ പ്രപഞ്ചമാകുന്നു. ആ പ്രപഞ്ചത്തിന്റെ ബാഹ്യരൂപമാണ് മനുഷ്യശരീരം.

ഡോ. എസ്. ജയന്തകുമാര്‍
അസ്‌ട്രോളജര്‍

Ads by Google
Wednesday 26 Jul 2017 03.58 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW