Friday, October 20, 2017 Last Updated 46 Min 19 Sec ago English Edition
Todays E paper
Ads by Google
ബര്‍ലിന്‍ മാത്യു
Wednesday 26 Jul 2017 02.56 PM

ദിലീപിന്റെ കുമരകത്തെ ഭൂമിയില്‍ കൈയേറ്റമില്ല: കളക്ടറുടെ റിപ്പോര്‍ട്ട്

Dileep, Kumarakam land, Collector's Report

കോട്ടയം: നടന്‍ ദിലീപിന്റെ കോട്ടയം കുമരകത്തെ ഭൂമിയില്‍ കൈയേറ്റമില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. കായല്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് ജില്ലാകളക്ടര്‍ സി.എ. ലത റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കായല്‍ ഭൂമി കൈയേറിവില്‍പ്പന നടത്തിയെന്ന ആരോപണത്തിന് രേഖകളുടെ പിന്‍ബലമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ദിലീപിന്റെ കുമരകത്തെ ഭൂമി കൈയേറ്റമാണെന്ന വിവാദമുണ്ടായത്. ഇതിനു പിന്നാലെ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഇടപെട്ട് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാകളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഭൂമിയില്‍ സന്ദര്‍ശനം നടത്തി തെളിവെടുത്ത് അളന്നു തിട്ടപ്പെടുത്തി. ഇതിനു ശേഷമാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം ദിലീപ് വിറ്റ ഭൂമിയില്‍ കൈയേറ്റമുണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 2007 ല്‍ നടന്ന ഭൂമി ഇടപാടിന്റെ രേഖകളിലൊന്നും പുറമ്പോക്ക് മറിച്ചു വിറ്റതായി കണ്ടെത്തിയിട്ടില്ല. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ കൈയേറ്റമാണെന്ന് സ്ഥാപിക്കാന്‍ സാധിക്കുകയുമില്ല. കായല്‍ തീരത്ത് കല്‍ക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഇറിഗേഷന്‍ വകുപ്പ് നേരിട്ടാണ്.

വെള്ളത്തിന്റെ ഒഴുക്കിന് അനുസരിച്ചു കായല്‍ ഭൂമി കയറിയും ഇറങ്ങിയും കിടക്കും. അതുകൊണ്ടു തന്നെ ഇത് കൈയേറ്റമാണെന്ന് കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുറമ്പോക്ക് കാണിച്ച് മറിച്ചു വിറ്റു എന്നതു സംബന്ധിച്ചു രേഖകളൊന്നും കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ഇത് കൈയേറ്റമാണെന്നു തെളിയിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. 2005 ല്‍ കുമരകത്തെ മൂന്ന് ഏക്കര്‍ 31 സെന്റ് സ്ഥലമാണ് ദിലീപ് വാങ്ങിയത്. 2007 മുംബൈ ആസ്ഥാനമായുള്ള പ്രഗാസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഭൂമി മറിച്ചു വില്‍ക്കുകയായിരുന്നു.

Ads by Google
Advertisement
ബര്‍ലിന്‍ മാത്യു
Wednesday 26 Jul 2017 02.56 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW