Tuesday, October 17, 2017 Last Updated 1 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 02.54 PM

സ്വകാര്യതയ്ക്ക് പരിധികളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

uploads/news/2017/07/130917/supremecourt.jpg

ന്യൂഡല്‍ഹി : സ്വകാര്യതയ്ക്ക് പരിധികളുണ്ടെന്നും സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭരണഘടന നല്‍കുന്ന അവകാശത്തിന് പരിധിയുണ്ടെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. സ്വകാര്യത മൗലീകാവകാശമാണോ എന്ന വിഷയത്തിലുള്ള ഹര്‍ജിയിലായിരുന്നു കേന്ദ്രം നിലപാടറിയിച്ചത്.

ഇതിനിടെ, ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍ണാടക, പുതുച്ചേരി, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സ്വകാര്യത മൗലീകാവകാശമല്ലെന്നുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിന് എതിരാണ് സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.

സ്വകാര്യത മൗലീകാവകാശമാണെന്നും ഇതില്‍ സന്തുലനം കൊണ്ടുവരണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സംസ്ഥാനങ്ങള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. ഒന്‍പതംഗ ഭരണഘടാന ബഞ്ചിന് മുമ്പാകെ വാദം തുടരുകയാണ്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW