Wednesday, July 26, 2017 Last Updated 1 Min 14 Sec ago English Edition
Todays E paper
Wednesday 26 Jul 2017 03.00 PM

മഹാനടനെ കണ്ട നിമിഷം

ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങിയപ്പോള്‍ കൂടെയുള്ള എല്ലാവരും നിന്റെ മഹാഭാഗ്യമാണ് എന്നുപറഞ്ഞ് അഭിനന്ദിച്ചു. കാരണം 20 മിനിറ്റില്‍ തീര്‍ക്കേണ്ട പ്രോഗ്രാം 3 എപ്പിസോഡായിട്ടാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ഒരു തുടക്കക്കാരനെന്ന നിലയില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അത്.
uploads/news/2017/07/130915/Weeklyminiscren260717.jpg

യാദൃച്ഛികമായാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. പഠിക്കുന്നകാലത്ത് മിമിക്രി അവതരിപ്പിച്ചിരുന്നു. അതു കണ്ട് ടിവി ചാനലിന്റെ പ്രൊഡ്യൂസറായ അനില്‍കുമാര്‍ പാതിരപ്പള്ളി എന്നെ സ്‌ക്രീന്‍ ടെസ്റ്റിന് വിളിച്ചു.പിന്നീട് ഈ ചാനലില്‍ ജഗതി വേഴ്‌സസ് ജഗതി എന്ന പരിപാടിയുടെ അവതാരകനായി തുടക്കംകുറിച്ചു.

ഒന്നരവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കൈരളിക്കുവേണ്ടി 'എന്റെ കഥാപാത്രങ്ങളിലൂടെ' എന്ന പ്രോഗ്രാമിന്റെ അവതാരകനായി എന്നെ ക്ഷണിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു മഹാഭാഗ്യമായാണ് ഞാന്‍ അതിനെ കാണുന്നത്. എന്റെ കഥാപാത്രങ്ങളിലൂടെ എന്നത് ഒരു ഇന്റര്‍വ്യൂ പ്രോഗ്രാമാണ്.

എന്റെ ആദ്യ ഇന്റര്‍വ്യൂ തന്നെ തിലകന്‍സാറുമായിട്ടായിരുന്നു. ഇന്റര്‍വ്യൂ ചെയ്ത് പരിചയമില്ലാത്ത എനിക്ക് അതൊരു ഷോക്കായിരുന്നു. കൂടാതെ കൈരളിയിലെ മറ്റ് സഹപ്രവര്‍ത്തകരെല്ലാം തന്നെ നല്ല എക്‌സ്പീരിയന്‍സുള്ള ആളുകള്‍.

എന്നെപ്പോലൊരു പുതുമുഖത്തെക്കൊണ്ട് തിലകന്‍സാറിനെപ്പോലൊരു വ്യക്തിയെ ഇന്റര്‍വ്യൂ ചെയ്യിക്കുന്നതില്‍ അവര്‍ക്കെല്ലാം വളരെ ആശങ്കയായിരുന്നു. പോകുന്നവഴിയില്‍ മുഴുവന്‍ തിലകന്‍സാറിനെ ഇന്റര്‍വ്യൂ എടുക്കുന്നതിനുള്ള ക്ലാസ് അവര്‍ തന്നു.

'അദ്ദേഹം ഭയങ്കര ദേഷ്യക്കാരനാണ്, ഓരോ ചോദ്യവും വളരെ ശ്രദ്ധാപൂര്‍വം ചോദിക്കണം, അല്ലെങ്കില്‍ അദ്ദേഹം ദേഷ്യപ്പെടുമെന്നൊക്കെ' പറഞ്ഞു. എല്ലാവരും കൂടി എന്റെ ഉള്ള ആത്മവിശ്വാസം ഇല്ലാതാക്കി എന്നു തന്നെ പറയാം. എന്തായാലും ഞങ്ങള്‍ കൃത്യസമയത്തുതന്നെ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ എത്തി.

ഒരു കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച് അദ്ദേഹം ഇറങ്ങിവന്നു. ഞാന്‍ വളരെയധികം ആരാധിക്കുന്ന മഹാപ്രതിഭ മുന്നില്‍ നില്‍ക്കുന്നു. പെട്ടെന്നാണ് മിന്നല്‍ വേഗത്തില്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മയില്‍ വന്നത്.

ഇന്റര്‍വ്യൂവിനായി ഞാന്‍ തയാറെടുത്തു. എന്ത് ചോദിച്ചാലും തമാശരൂപത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ നിസഹായാവസ്ഥ കണ്ടിട്ടോ, എനിക്കറിയില്ല. പിന്നീടങ്ങോട്ട് വളരെ നന്നായിത്തന്നെ അദ്ദേഹം സഹകരിച്ചു.

uploads/news/2017/07/130915/Weeklyminiscren260717a.jpg

ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങിയപ്പോള്‍ കൂടെയുള്ള എല്ലാവരും നിന്റെ മഹാഭാഗ്യമാണ് എന്നുപറഞ്ഞ് അഭിനന്ദിച്ചു. കാരണം, 20 മിനിറ്റില്‍ തീര്‍ക്കേണ്ട പ്രോഗ്രാം 3 എപ്പിസോഡായിട്ടാണ് ഞങ്ങള്‍ അവതരിപ്പിച്ചത്.

ഒരു തുടക്കക്കാരനെന്ന നിലയില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അത്. അതിനുശേഷമാണ് സീരിയലില്‍ നിന്ന് ഓഫര്‍ വരുന്നത്. സീരിയലിലെ എന്റെ ടേണിംഗ് പോയിന്റ് എന്നു പറയുന്നത് മൂന്നുമണി എന്ന സീരിയലിലെ മനസിജന്‍ എന്ന കഥാപാത്രമാണ്.

നെഗറ്റീവ് റോളില്‍ നിന്ന് പതിയെ പോസിറ്റീവ് റോളിലേക്ക് വരുന്ന ഒരു കഥാപാത്രമായിരുന്നു അത്. സത്യത്തില്‍ ആ സീരിയലില്‍ അഭിനയിച്ച ശേഷം എന്റെ പേരുപോലും മറന്നുപോയി എന്നു വേണം പറയാന്‍.

കാരണം എവിടെച്ചെന്നാലും മനസിജന്‍ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. അത് കേള്‍ക്കുന്നതും എനിക്കിഷ്ടമായിരുന്നു. എന്റെ കഥാപാത്രത്തെ എല്ലാവരും അംഗീകരിച്ചതിന്റെ തെളിവാണല്ലോ ആ വിളി എന്നോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്.

എന്റെ കുടുംബമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. ഒരു പക്ഷേ എന്റെ അമ്മയും അപ്പൂപ്പനുമാണ് ഞാന്‍ അഭിനയത്തിലേക്ക് വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത്. അപ്പൂപ്പന്‍ നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്നു.

അപ്പൂപ്പനില്‍ നിന്നാവാം അഭിനയിക്കാനുള്ള കഴിവ് ലഭിച്ചത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. എന്റെ ഭാര്യ ദേവി വളരെയധികം സപ്പോര്‍ട്ടീവാണ്. ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. അന്നു മുതല്‍ ഈ നിമിഷം വരെ എന്നോടൊപ്പം അവളുണ്ട്. ഏകമകള്‍ ദേവനന്ദ.

- സ്വാതി സത്യന്‍

Ads by Google
TRENDING NOW