Wednesday, July 26, 2017 Last Updated 7 Min 8 Sec ago English Edition
Todays E paper
Wednesday 26 Jul 2017 12.58 PM

ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല; ആരാധകരോട് പരസ്യമായി ക്ഷമ ചോദിച്ച് പൃഥ്വിരാജ്

uploads/news/2017/07/130900/prithviraj.jpg

സിനിമാ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വൈകിയെത്തുന്നത് സാധാരണ സംഭവമല്ല. എന്നാല്‍ വൈകിയെത്തിയതിന് ക്ഷമ ചോദിക്കുന്നവര്‍ വിരളമായിരിക്കും. പക്ഷേ പൃഥ്വിരാജ് ഒരു മടിയും കൂടാതെ ചടങ്ങില്‍ വൈകിയെത്തിയതിന് സദസ്സിലിരുന്നവരോട് ക്ഷമ ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന അസറ്റ്‌സ് ഹോംസിന്റെ പരിപാടിയില്‍ വൈകി എത്തിയതിനാണ് പൃഥ്വിരാജ് ക്ഷമാപണം നടത്തിയത്.

എറണാകുളത്തുനിന്നുമാണ് തിരുവനന്തപുരത്തേക്ക് പൃഥ്വി എത്തിയത്. തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ആറര മണിക്കൂര്‍ യാത്ര ചെയ്താണ് ഇവിടെ എത്തിയതെന്നും പൃഥ്വി ചടങ്ങില്‍ പറഞ്ഞു. കാത്തിരുന്ന എല്ലാവരും തന്നോട് ക്ഷമിക്കണെന്നും പൃഥ്വി പറഞ്ഞു.

പണ്ട് വൈലന്‍സ് സിനിമ ചെയ്യുന്ന സമയത്ത് രാവിലെ എറണാകുളത്തു പോയി ഷൂട്ടിങ് കഴിഞ്ഞ് വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്നു ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു. കൊച്ചി കേന്ദ്രീകരിച്ച് സിനിമകള്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്ക് വരാന്‍ കഴിയുന്നില്ല. വട്ടിയൂര്‍ക്കാവ് എനിക്ക് ഇഷ്ടമുളള സ്ഥലമാണ്. കാരണം ഞാന്‍ പഠിച്ചതെല്ലാം ഇവിടെയാണ്. ഇവിടെ ഓര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ തനിക്കുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

Ads by Google
TRENDING NOW