Thursday, December 14, 2017 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 12.32 PM

ഭൂമി കുഴിച്ചു കുഴിച്ചു ചെന്നാല്‍ അപ്പുറത്ത് എത്തുമോ?; എത്തും, കേരളത്തില്‍ നിന്ന് പോയാല്‍ ദാ ഇവിടെയെത്തും

uploads/news/2017/07/130895/earth.jpg

ഭൂമി ഉരുണ്ടാതാണെന്ന് പഠിച്ചു തുടങ്ങിയ കാലം മുതല്‍ എല്ലാവരും ചിന്തിച്ചിട്ടുള്ള ഒന്നാണ് ഭൂമി തുരന്ന് ചെന്നാല്‍ എവിടെയെത്തും?. സിനിമകളിലും ഈ സംശയം നാം കണ്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ നമ്മള്‍ നില്‍ക്കുന്നിടത്ത് നിന്ന് ഭൂമി തുരന്നാല്‍ എവിടെയെത്തും?. ഈ കൗതുകത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആന്റിപോഡസ് മാപ്പ് എന്ന വെബ്‌സൈറ്റ്. ഇതുപയോഗിച്ച് ഭൂമിയുടെ ഏതു സ്ഥലത്ത് നിന്നും ഭൂമിക്കുള്ളിലൂടെ പോയാല്‍ എവിടെയെത്തുമെന്ന് മനസ്സിലാക്കാം.

കേരളത്തില്‍ നിന്ന് തുരന്ന് പോയാല്‍ ോബില്‍ എതിര് കിടക്കുന്ന അമേരിക്കയില്‍ എത്തുമോ? ഇല്ലയെന്നാണ് ഉത്തരം. കേരളത്തില്‍ നിന്ന് പോയാല്‍ നാം എത്തിച്ചേരുക ശാന്ത സമുദ്രത്തിലാണ്. ഇന്ത്യന്‍ ഉപഭൂഖണ്ടത്തിന്റെ ഒരു ഭാഗത്തു നിന്ന് തുരന്നാലും കരയെത്തില്ല. ഭൂമിയിലെ കൂടുതല്‍ സ്ഥലങ്ങളും ഇങ്ങനെ തന്നെയാണ്. ഭൂമിയുടെ ഏറിയ ഭാഗവും കടലാണെന്നതാണ് കാരണം.

എന്നാല്‍ ചൈന, മംഗോളിയ എന്നീ രാജ്യങ്ങളുടെ മറുപുറം അര്‍ജന്റീനയും ചിലിയുമാണ്. ഭൂമിയിലെ ഏത് സ്ഥലത്തിന്റേയും നേരേ എതിര്‍വശം കാണാന്‍ സഹായിക്കുന്നതാണ് ആന്റിപോഡസ് മാപ്പ്. ഈ വെബ്‌സൈറ്റില്‍ ചെന്നാല്‍ ഇടതും വലതുമായി രണ്ടു മാപ്പുകള്‍ കാണാം. ഇടതു വശത്തെ മാപ്പില്‍ ഒരു സ്ഥലം €ിക്ക് ചെയ്താല്‍ അതിന്റെ എതിര്‍ അപ്പുറത്തെ മാപ്പില്‍ കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW