Thursday, October 19, 2017 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 11.37 AM

പ്രകാശ് രാജ് പറ്റിച്ചു, ഫെഫ്കയും കൂടെ ചതിച്ചു, ഇതിലും ഭേദം ഗുണ്ടാഗാങ്ങിനെ ആശ്രയിക്കുന്നത്: ആഷിഖ് അബു

Aashiq abu, FEFKA, Prekash raj

ഫെഫ്കയ്‌ക്കെതിരെ ആരോപണവുമായി സംവിധായകന്‍ ആഷിഖ് അബു. 'സോള്‍ട്ട് ആന്റ് പെപ്പറി'ന്റെ റീമേക്ക് അവകാശം വില്‍പ്പന നടത്തിയ തുക വാങ്ങി അതിന്റെ കമ്മീഷന്‍ നല്‍കാന്‍ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തല്‍ മലയാളത്തിലെ പ്രമുഖ വാരികയോടാണ് വെളിപ്പെടുത്തിയത്.

ഈ സിനിമയുടെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ റീമേക്ക് അവകാശമാണ് തമിഴ്‌നടന്‍ പ്രകാശ് രാജ് വാങ്ങിയത്. പിന്നീട് പണം നല്‍കാതെ പറ്റിക്കുകയായിരുന്നു. ഇതിനു ഫെഫ്കയില്‍ പരാതി നല്‍കിയപ്പോഴാണ് മൊത്തം തുകയുടെ 20 ശതമാനം കമ്മീഷനായി ആവശ്യപ്പെട്ടത്.

22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന സമയത്താണ് ഫെഫ്കയില്‍ പരാതി നല്‍കിയതെന്ന് ആഷിഖ് അബു പറയുന്നു. 2011-12 കാലയളവിലാണ് പറ്റിക്കപ്പെട്ടതെന്നും ആഷിഖ് വ്യക്തമാക്കി. ആഷിഖിനൊപ്പം ശ്യാമും ദിലീഷും ചേര്‍ന്നാണ് പരാതി നല്‍കിയത്. പിന്നാലെ 20 ശതമാനം ഫെഫ്കയ്ക്കു കൊടുക്കേണ്ടി വന്നു. ഒരു ബെനിഫിഷ്യറി അസോസിയേഷന്‍ എന്നു കരുതി അംഗത്വമെടുത്തതെന്നും ആഷിഖ് അബു പറയുന്നു. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ഇത്തരത്തില്‍ സമീപനം നേരിടേണ്ടി വരുമ്പോള്‍ ചിന്തിക്കുക. അങ്ങനെയാണെങ്കില്‍ എറണാകുളത്തെ ഏതെങ്കിലും ഗുണ്ടാ ഗാങ്ങിനു കെടുക്കുവാണെങ്കില്‍ അവരിത് രണ്ടു ശതമാനം കമ്മീഷനു ചെയ്തു തരുമെന്നും ആഷിഖ് പറയുന്നു.

Ads by Google
Advertisement
Wednesday 26 Jul 2017 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW