Tuesday, August 01, 2017 Last Updated 33 Min 48 Sec ago English Edition
Todays E paper
Wednesday 26 Jul 2017 11.52 AM

180 അടി ഉയരത്തില്‍ വച്ച് റോളര്‍കോസ്റ്ററിന്റെ പ്രവര്‍ത്തനം നിലച്ചു ;16 പേര്‍ മരണത്തെ മുന്‍പില്‍ കണ്ട നിമിഷങ്ങള്‍

uploads/news/2017/07/130885/scate.jpg

ആള്‍ട്ടന്‍ ടവറില്‍ 180 അടി ഉയരത്തില്‍ വച്ച് ഒബ്ലിവിയോണ്‍ റൈഡ് എന്ന റോളര്‍കോസ്റ്ററിന്റെ പ്രവര്‍ത്തനം നിലച്ചു. റൈഡില്‍ കുടുങ്ങിയ 16 പേരും മരണത്തെ മുന്‍പില്‍ കണ്ട നിമിഷങ്ങളായിരുന്നു പിന്നീട് നടന്നത്. റോളര്‍ സ്‌കേറ്റര്‍ പെട്ടെന്ന് പണിമുടക്കിയതോടെ അതില്‍ പെട്ട് പോയവര്‍ ആകാശത്തായി പോയി. തുടര്‍ന്ന് റസ്‌ക്യൂ സ്റ്റാഫ് മുകളിലേക്ക് കയറി അതില്‍ കുടുങ്ങിപ്പോയ 16 പേരെ രക്ഷിക്കുകയായിരുന്നു. ഒബ്ലിവിയോണ്‍ റൈഡ് പെട്ടെന്ന് നിന്നതിനെ തുടര്‍ന്ന് കടുത്ത ശബ്ദം കേട്ടിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ അലെക്‌സ് ഹീസ്മാന്‍ ബെയ്‌ലെ വെളിപ്പെടുത്തുന്നത്.

2015 ജൂണ്‍ മാസത്തില്‍ രണ്ട് ടീനേജ് പെണ്‍കുട്ടികളുടെ കാല്‍ മുറിച്ച് മാറ്റുന്നതിനും മറ്റ് 14 പേര്‍ക്ക് പരുക്കേല്‍പ്പിക്കുകയും ചെയ്ത സ്‌മൈലര്‍ റോളര്‍ സ്‌കേറ്ററിന് തൊട്ടടുത്താണ് ഇപ്പോള്‍ നിലച്ചിരിക്കുന്ന ഒബ്ലിവിയോണ്‍ റൈഡും ഉള്ളത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ആളുകള്‍ റൈഡിന് ചുറ്റും കൂട്ടം കൂടി നിന്നിരുന്നു. ചെറിയ സാങ്കേതിക തകരാറുകള്‍ മൂലമാണ് റൈഡ് പെട്ടെന്ന് നിന്ന് പോയതെന്നാണ് പാര്‍ക്കിന്റെ വക്താവ് വിശദീകരിക്കുന്നത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന റോളര്‍കോസ്റ്ററാണിതെന്നും കസ്റ്റമര്‍മാരുടെ സുരക്ഷയില്‍ തങ്ങള്‍ യാതൊരു വിധ വിട്ട് വീഴ്ചയും ചെയ്യാറില്ലെന്നും വക്താവ് പറയുന്നു. റൈഡില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ റെസ്‌ക്യൂ സ്റ്റാഫ് സര്‍വസന്നദ്ധരായി രംഗത്തെത്തിയിരുന്നുവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തുന്നു.

Ads by Google
TRENDING NOW