Wednesday, June 27, 2018 Last Updated 30 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 11.26 AM

ജീന്‍ പോള്‍ ലാലിനെതിരായ യഥാര്‍ത്ഥ പരാതിയിത്; ഇപ്പോഴുള്ളത് മറ്റെന്തിനോ വേണ്ടിയുള്ള പോലീസ് സൃഷ്ടിയെന്ന് മേഘ്‌ന നായര്‍

uploads/news/2017/07/130871/megna.jpg

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ താന്‍ പരാതി നല്‍കിയത് തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ സിനിമയില്‍ ഉപയോഗിച്ചതിനാണെന്ന് നടി മേഘ്‌ന നായര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് മേഘ്‌ന ഇത് പറഞ്ഞത്. തന്റെ പരാതി ചിത്രത്തിന്റെ സംവിധായകനും സാങ്കേതിക വിദഗ്ധരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെയാണെന്നും നടന്‍ ശ്രീനാഥ് ഭാസിയ്ക്ക് എതിരെയല്ലെന്നും അവര്‍ വ്യക്തമാക്കി.

ജീന്‍ പോള്‍ ലാലിനെതിരെ അശ്ലീല പരാമര്‍ശത്തിനൊന്നും പരാതി നല്‍കിയിട്ടില്ല. പക്ഷേ വാര്‍ത്ത വന്നത് ജീനിനും ശ്രീനാഥ് ഭാസിക്കുമെതിരെ പരാതി നല്‍കിയെന്ന തരത്തിലാണ് പക്ഷേ അങ്ങനെയൊരു കാര്യം പരാതിയില്‍ പറഞ്ഞിട്ടില്ലെന്നും ശ്രീനാഥിനെതിരെ ഒരാരോപണവും ഉന്നയിച്ചിട്ടില്ലെന്ന നിലപാടിലാണ് നടി.

ചിത്രം പുറത്തുവന്നതിനു പിന്നാലെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഞാന്‍ അവരെ പലതവണ വിളിക്കാന്‍ ശ്രമിച്ചു. മെസേജ് അയച്ചു. പക്ഷെ മറുപടിയുണ്ടായില്ല. എന്നോട് വിട്ടുപോകാന്‍ പറഞ്ഞതിനുശേഷം അവര്‍ എന്റെ കഥാപാത്രത്തിന്റെ എല്ലാ സീനുകളും ഡിലീറ്റ് ചെയ്യാന്‍ തയ്യാറായിരുന്നെങ്കില്‍, അവര്‍ എന്തിനാണ് ഞാന്‍ അഭിനയിച്ച പല സീനുകളുമായി മുന്നോട്ടുപോയത്, പ്രത്യേകിച്ച് എന്റെ അനുമതിയില്ലാത്ത രംഗവുമായെന്ന് നടി ചോദിക്കുന്നു.

എനിക്ക് നഷ്ടപരിഹാരം ചോദിക്കാം. പക്ഷെ എന്നെ ഭീഷണിപ്പെടുത്തിയതിനും, അപമാനിച്ചതിനും വഞ്ചിച്ചതിനും എനിക്കു നഷ്ടപരിഹാരം ലഭിക്കണം. അവര്‍ ബോഡി ഡബിളിനെ ഉപയോഗിച്ച കാര്യം ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. എന്നെ എങ്ങനെ ചിത്രീകരിക്കുന്നു, മാധ്യമങ്ങള്‍ക്കു മുമ്പില്‍ എന്നെ എങ്ങനെ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ എന്നിലുമുണ്ട്. ഇതുപോലുള്ള ഒരു വ്യക്തിയുടെ അവകാശങ്ങളെ നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല. ' അവര്‍ വ്യക്തമാക്കി.

ദിലീപിന്റെ പ്രശ്‌നം വരുന്നതിനു കുറേ മുമ്പു തന്നെ താന്‍ നോട്ടീസ് നല്‍കിയിരുന്നു. താന്‍ പബ്ലിസിറ്റിയ്ക്കുവേണ്ടിയല്ല ശ്രമിക്കുന്നത് അങ്ങനെയായിരുന്നെങ്കില്‍ തനിക്കു കുറേ മുമ്പേ തന്നെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരാമായിരുന്നെന്നും അവര്‍ പറഞ്ഞു.
ആരെയും മോശക്കാരാക്കാതെ തന്നെ ഈ പ്രശ്‌നം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ ഞാന്‍ എന്നാലാവുന്നതെല്ലാം ചെയ്തിരുന്നു. അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്നലെ രാവിലെ പുതുമുഖ നടിയോട് ജീന്‍ പോള്‍ ലാലും ശ്രീനാഥ് ഭാസിയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നല്‍കിയില്ലെന്നുമാണ് പോലീസ് പുറത്തുവിട്ട വിവരം. ഇത് തെറ്റാണെന്നാണ് നടി സൂചീപ്പിക്കുന്നത് പക്ഷേ ഇത് യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധിപ്പിക്കാനാണെന്നാണ് സൂചന. ഹണീബീ2വിനിടയിലാണ് നടി ആക്രമിക്കപ്പെട്ടത്. എന്നാല്‍ പള്‍സര്‍ സുനിയെ അടുത്തറിയാവുന്ന ജീന്‍ പോള്‍ ലാലിനെ ഇതുവരെ ചോദ്യം ചെയ്തിരുന്നില്ല. ഇതിലേയ്ക്കാണ് പോലീസിന്റെ നീക്കമെന്നും സൂചനയുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW