Wednesday, October 18, 2017 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 11.14 AM

പ്രതിമാസ ലെവി 200 റിയാലിൽ നിന്ന് 400 റിയാലായി 2018 ജനുവരി ഒന്നു മുതൽ വർധിക്കും

uploads/news/2017/07/130869/gulf260717b.jpg

റിയാദ് : സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കുള്ള ലെവി അടുത്ത കൊല്ലം മുതൽ വർധിക്കും. പ്രതിമാസ ലെവി 200 റിയാലിൽ നിന്ന് 400 റിയാലായാണ് ജനുവരി ഒന്നു മുതൽ വർധിക്കുക. ഇതോടൊപ്പം സ്വകാര്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും ലെവി ബാധകമാക്കുകയും ചെയ്യും.

നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രം ലെവി നൽകിയാൽ മതി. അടുത്ത വർഷാദ്യം മുതൽ സൗദി ജീവനക്കാരുടെ എണ്ണത്തിന് തുല്യമായ വിദേശികൾക്ക് പ്രതിമാസം 300 റിയാൽ വീതവും അവശേഷിക്കുന്നവർക്ക് 400 റിയാൽ വീതവും ലെവി അടക്കണം.

റെസ്റ്റോറന്റുകൾ അടക്കം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ ബഹുഭൂരിഭാഗവും വിദേശികൾ ആയതിനാൽ ഭക്ഷണങ്ങളുടെ മാത്രമല്ല, മുഴുവൻ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കുകൾ വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു.

വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ കാലമാണെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. അഹ്മദ് അൽജുബൈർ പറഞ്ഞു. വിലകളും നിരക്കുകളും വലിയ തോതിൽ വർധിക്കും. വിദേശികളുടെ കുടുംബങ്ങൾ സൗദി അറേബ്യ വിടും. പല കൈതൊഴിലുകൾക്കും കൂലി ജോലിക്കും ആളെ കിട്ടാനില്ലാത്ത അവസ്ഥ സംജാതമാകും. കെട്ടിട വാടകകളെയും വ്യാപാര കേന്ദ്രങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.

വിദേശികൾക്കുള്ള ലെവികളും വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ ബാധകമാകുന്ന നികുതികളും പല കമ്പനികളുടെയും ലാഭം കുറക്കും. ലെവികളും നികുതികളും നിരവധി വിദേശികളെ രാജ്യം വിടുന്നതിന് പ്രേരിപ്പിക്കും. ഇത് പാർപ്പിട മേഖലയിലും വാണിജ്യ മേഖലയിലും കടുത്ത മാന്ദ്യമുണ്ടാക്കും. സ്വകാര്യ സ്‌കൂളുകൾ നഷ്ടത്തിലാകും. ഇതെല്ലാം സൗദികളെയും പ്രതികൂലമായി ബാധിക്കും.

ലെവികൾ ഉയർത്തുന്നതും പുതിയ നികുതികൾ ബാധകമാക്കുന്നതും വില വർധിപ്പിക്കുന്നതിന് വ്യാപാരികളെ നിർബന്ധിതരാക്കും. സൗദി പൗരന്മാർക്കുള്ള നികുതികൾ ഒഴിവാക്കുന്നതും വൻകിട കമ്പനികൾക്കും ഫാക്ടറികൾക്കും മാത്രമായി നികുതികൾ പരിമിതപ്പെടുത്തുന്നതും അയ്യായിരം റിയാലിൽ കൂടുതൽ വേതനം ലഭിക്കുന്ന, ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്ന വിദേശികൾക്കു മാത്രമായി ലെവി പരിമിതപ്പെടുത്തുന്നതും കുറഞ്ഞ വേതനക്കാരായ വിദേശികളെ ലെവിയിൽ നിന്ന് ഒഴിവാക്കുന്നതും വിലക്കയറ്റത്തിന് തടയിടുമെന്നും ഡോ. അഹ്മദ് അൽജുബൈർ പറഞ്ഞു.

വിദേശികൾക്കുള്ള ലെവി ഉയർത്തുന്നതും മൂല്യവർധിത നികുതി നടപ്പാക്കുന്നതും വഴി വിലകൾ 15 മുതൽ 20 ശതമാനം വരെ വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ. സാലിം ബാഅജാജ പറഞ്ഞു. അടുത്ത വർഷാദ്യം മുതൽ പ്രാദേശിക വിപണി വിലക്കയറ്റത്തിന് സാക്ഷ്യം വഹിക്കും. എല്ലാവിധ ലെവികളുടെയും നികുതികളുടെയും അധിക ഭാരം ഉപയോക്താക്കളാണ് വഹിക്കേണ്ടിവരിക.

വ്യാപാരികൾക്കും വിദേശികൾക്കും ബാധകമാക്കുന്ന നികുതികളുടെയും ലെവികളുടെയും ഭാരം ഉപയോക്താക്കളുടെ മേൽ കെട്ടിവെക്കാതെ നോക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡോ. സാലിം ബാഅജാജ ആവശ്യപ്പെട്ടു.

ചെറിയാൻ കിടങ്ങന്നൂർ-

Ads by Google
Advertisement
Wednesday 26 Jul 2017 11.14 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW