Thursday, December 14, 2017 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 10.57 AM

ഇന്ത്യൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമോദനം.

uploads/news/2017/07/130867/Saudi-king.jpg

രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിൽ സ്വന്തം പേരിലും സൗദിയിലെ ജനങ്ങളുടെയും സർക്കാറിന്റെയും പേരിലും പ്രസിഡന്റിന് ആയുരാരോഗ്യങ്ങൾ നേർന്ന രാജാവ് ഇന്ത്യക്കാർക്ക് കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ കഴിയട്ടെയെന്ന് ആശംസിച്ചു.

സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വിശിഷ്ട ബന്ധം പ്രത്യേകം എടുത്തുപറഞ്ഞ സൽമാൻ രാജാവ് സർവ മേഖലകളിലും ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പ്രസിഡന്റിന് അനുമോദന സന്ദേശം അയച്ചു.

Ads by Google
Wednesday 26 Jul 2017 10.57 AM
YOU MAY BE INTERESTED
TRENDING NOW