Thursday, October 19, 2017 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Jul 2017 01.45 AM

ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌: ചിത്ര ഹൈക്കോടതിയിലേക്ക്‌

uploads/news/2017/07/130837/k2.jpg

കൊച്ചി: ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിക്കപ്പെട്ട പി.യു. ചിത്ര ഹൈക്കോടതിയിലേക്ക്‌. ചിത്രയുടെ പരിശീലകന്‍ എന്‍.എസ്‌. സിജിനാണ്‌ നീതി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ അറിയിച്ചത്‌.

ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അത്‌ലറ്റിക്‌ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര, സുധാ സിങ്‌, അജയ്‌കുമാര്‍ സരോജ്‌ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌. ലോക റാങ്കിങ്ങില്‍ ചിത്രയുടെ സ്‌ഥാനം ഇരുനൂറാമതാണെന്നും പ്രകടനത്തിനു സ്‌ഥിരതയില്ലെന്നുമാണ്‌ ഒഴിവാക്കലിനു കാരണമായി ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‍ അധികൃതര്‍ പറയുന്നത്‌. അതിനാല്‍ സെലക്‌ടര്‍മാരും അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിലാണ്‌ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഈ രാജ്യാന്തര കായികതാരം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്‌.

അത്‌ലറ്റിക്‌ ഫെഡറേഷന്‍ ചിത്രയെ ഒഴിവാക്കിയതു ശരിയായില്ലെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും എന്‍.എസ്‌. സിജിന്‍ പറയുന്നു. ഫെഡറേഷനിലെ പ്രമുഖ മലയാളികള്‍ ചിത്രയ്‌ക്കു വേണ്ടി സംസാരിച്ചില്ലെന്നു സിജിന്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്റെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. മുഖ്യമന്ത്രിയും കായിക മന്ത്രിയും എം.പിമാരടക്കമുള്ള ജനപ്രതിനിധികളും തീരുമാനം പുനഃപരിശോധിക്കണമെന്ന നിലപാടില്‍ ചിത്രയ്‌ക്കു വേണ്ടി രംഗത്തുണ്ട്‌. 27-നാണ്‌ ഇന്ത്യന്‍ സംഘം ലണ്ടനിലേക്കു തിരിക്കുന്നത്‌.

അവസരം നഷ്‌ടപ്പെടുന്നതില്‍ വിഷമം: ചിത്ര

പാലക്കാട്‌: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയെന്നത്‌ ജീവിതത്തില്‍ ലഭിക്കാവുന്ന വലിയ അവസരമാണെന്നും അത്‌ നഷ്‌ടപ്പെടുന്നതില്‍ വിഷമമുണ്ടെന്നും കായികതാരം പി.യു. ചിത്ര പ്രതികരിച്ചു. അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ഊട്ടിയില്‍ ഇന്ത്യന്‍ ടീം കോച്ചിങ്‌ ക്യാമ്പിലുള്ള ചിത്ര പറഞ്ഞു.

ഉഷയോട്‌ കാര്യങ്ങള്‍ ആരായും: മന്ത്രി മൊയ്‌തീന്‍

തിരുവനന്തപുരം: പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണങ്ങള്‍ പി.ടി. ഉഷയോട്‌ ആരായുമെന്ന്‌ കായികമന്ത്രി എ.സി. മൊയ്‌തീന്‍ അറിയിച്ചു. സെലക്‌ഷന്‍ കമ്മിറ്റി അംഗമെന്ന നിലയിലാണ്‌ ഉഷയോടു കാര്യങ്ങള്‍ ചോദിക്കുന്നത്‌. ഇക്കാര്യം കേന്ദ്ര കായികമന്ത്രി വിജയ്‌ ഗോയലുമായി ചര്‍ച്ച ചെയ്‌തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും എം.ബി. രാജേഷ്‌ ഉള്‍പ്പെടെയുള്ള എംപിമാരും ഈ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്‌.

സെലക്‌ഷന്‍ കമ്മിറ്റി അംഗമായിരുന്ന അഞ്‌ജു ബോബി ജോര്‍ജ്‌ യോഗത്തില്‍ പങ്കെടുത്തില്ലെന്നാണ്‌ അറിഞ്ഞത്‌. ഇതു സംബന്ധിച്ച്‌ പല പ്രചരണങ്ങളും ഉയരുന്നുണ്ട്‌. വിഷയം ഏറെ ഗൗരവമുള്ളതാണ്‌-മൊയ്‌തീന്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 26 Jul 2017 01.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW