Monday, February 26, 2018 Last Updated 58 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 09.10 PM

എട്ട് വോഡ്കയോടൊപ്പം എനര്‍ജി ഗ്രിങ്കും കഴിച്ച യുവതിക്ക് അവസാനം സംഭവിച്ചത്

uploads/news/2017/07/130644/enargy.jpg

എട്ട് വോഡ്ക തന്നെ അധികമാണ് അതോടൊപ്പം എനര്‍ജി ഡ്രിങ്കും കഴിച്ചാലോ ? എന്തായിരിക്കും അവസ്ഥ. 24കാരിയായ ചോളി വ്രൈറ്റ് എന്ന പെണ്‍കുട്ടിയാണ് ഈ സാഹസികത കാട്ടിയത്. എട്ട് വോഡ്കയോടൊപ്പം എനര്‍ജി ഡ്രിങ്കും അകത്ത് ചെന്നതോടെ ചോളിയുടെ ഹൃദയമിടിപ്പ് 200 ആയി. മിനിട്ടില്‍ 100 തവണയാണ് ചോളിയുടെ ഹൃദയമിടിച്ചത്. സ്‌കോട്ട്‌ലന്‍ഡില്‍ വെച്ച് നടന്ന ഒരു പാര്‍ട്ടിക്കിടെയായിരുന്നു ചോളി ഈ സാഹസികത കാട്ടിയത്. ഇപ്പോള്‍ ആരോഗ്യം തിരിച്ച് പിടിയ്ക്കുന്ന ചോളി കുട്ടികളെ കാണുമ്പോള്‍ പറയുന്നത് ഒരിക്കലും എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കരുതെന്നാണ്.

ആശുപത്രിയില്‍ എത്തുമ്പോള്‍ ഹൃദയാഘാതം വന്ന് താന്‍ മരിച്ചു പോകുമെന്നാണ് കരുതിയിരുന്നതെന്ന് ചോളി പറയുന്നു. ഇപ്പോള്‍ ഞാന്‍ ആരോഗ്യപരമായി മെച്ചപ്പെട്ടു. എന്നാല്‍ അന്ന് സംഭവിച്ചത് ഓര്‍ക്കാന്‍ കൂടി ഭയമാണെന്നും തനിക്ക് സംഭവിച്ചത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ചോളി പറയുന്നു. എല്ലാവരുടെയും മുന്‍പില്‍ ആളാകാനാണ് താന്‍ എട്ട് വോഡ്ക കഴിച്ചതെന്ന് ചോളി പറയുന്നു. ചോളി ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ കഴിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് തന്റെ അനുഭവത്തിലൂടെ ചോളി പറയുന്നത്.

Ads by Google
Tuesday 25 Jul 2017 09.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW