Tuesday, December 12, 2017 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 09.08 PM

അദ്ധ്യാപകന് ആജീവനാന്ത അദ്ധ്യാപനവിലക്ക് ; കാരണം ഇതാണ്

uploads/news/2017/07/130642/tr.jpg

അറുപതുകാരനായ അദ്ധ്യാപകന് ആജീവനാന്ത അദ്ധ്യാപനവിലക്ക്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജില്‍ അദ്ധ്യാപകനായ റോഗര്‍ ഫെര്‍ഗുസണിനെയാണ് ആജീവനാന്ത വിലക്കോടെ കോളേജില്‍ നിന്ന് പുറത്താക്കിയത്. 14കാരികളായ വിദ്യാര്‍ത്ഥിനികളെ ആലിംഗനം ചെയ്യുകയും അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും അദ്ധ്യാപകന്‍ പതിവാക്കിയിരുന്നു. ക്ലാസിന് പുറത്ത് കാണുന്ന വിദ്യാര്‍ത്ഥിനികളെയും ഇയാള്‍ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു.

കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ധ്യാപകനെ നാഷണല്‍ കോളേജ് ഫോര്‍ ടീച്ചിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് ഡിസിപ്ലിനറി പാനല്‍ പുറത്താക്കുകയും ആജീവനാന്ത അദ്ധ്യാപന ജീവിതത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. അദ്ധ്യാപകന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ പല വീഴ്ച്ചകളും സംഭവിച്ചിരുന്നുവെന്ന് പാനല്‍ കണ്ടെത്തി. ശാരീരികപരമായും ആശയവിനിമയപരമായും അദ്ധ്യാപകന്‍ കുട്ടികളോട് മോശമായാണ് പെരുമാറിയതെന്ന് പാനല്‍ വ്യക്തമാക്കി.

Ads by Google
Tuesday 25 Jul 2017 09.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW