Monday, July 31, 2017 Last Updated 0 Min 15 Sec ago English Edition
Todays E paper
Tuesday 25 Jul 2017 08.56 PM

ദിലീപ് എഫക്ട്, ഓണത്തിന് ചാനലുകളിലേക്ക് താരങ്ങളില്ല; പൃഥിരാജ് പങ്കെടുക്കും

 channel shows , Malayalam stars

ഓണത്തിന് വിനോദ ചാനലുകളുടെ പ്രധാന വിഭവമാണ് സിനിമാ താരങ്ങളുടെ അഭിമുഖം. ഓണക്കാലത്ത് താരങ്ങളുടെ അഭിമുഖത്തിനായി ചാനലുകള്‍ തമ്മില്‍ മത്സരമാണ്. താരങ്ങളുടെ ഓണം റിലീസിനോട് അനുബന്ധിച്ചാണ് അഭിമുഖ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ചാനലുകളിലേക്ക് താരങ്ങളില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചും ദിലീപ് ജയിലില്‍ കഴിയുന്നതിനെക്കുറിച്ചും പ്രതികരിക്കാതെ അഭിമുഖം പൂര്‍ത്തിയാക്കാനാകില്ല. ഇതാണ് താരങ്ങളെ കുഴയ്ക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ നിലപാട് പറയാതെ വന്നാല്‍ ജനവികാരം എതിരാകുമെന്ന് ഭയന്നാണ് താരങ്ങള്‍ അഭിമുഖ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

പൃഥ്വിരാജ് മാത്രമാണ് ഇത്തവണ ഓണത്തിന് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതം അറിയിച്ചിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ രമ്യാ നമ്പീശനടക്കം നടിക്കൊപ്പം നിന്ന താരങ്ങളും ചാനല്‍ പരിപാടികളില്‍ പങ്കെടുക്കും.

Ads by Google
Tuesday 25 Jul 2017 08.56 PM
YOU MAY BE INTERESTED
TRENDING NOW