Friday, December 15, 2017 Last Updated 36 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 08.24 PM

ഷവോമി ഫോണ്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ട്

xiaomi redmi note 4, xiaomi, explodes video

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ജനപ്രിയ ഹാന്‍ഡ്സെറ്റ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിക്കുന്ന വീഡിയോ പുറത്ത് വരികയും വൈറലാകുകയും ചെയ്തിരുന്നു. ബെംഗളൂരുവിലായിരുന്നു സംഭവം. ഉപഭോക്താവിന്റെ ഫോണില്‍ സിംകാര്‍ഡ് ഇടാന്‍ ശ്രമിക്കുമ്പോഴാണ് ദുരന്തം സംഭവിക്കുന്നതാണ് കാണുന്നത്. ഈ വീഡിയോയ്ക്ക് ഒപ്പം പൊട്ടിത്തെറിച്ച് പൂര്‍ണമായും തകര്‍ന്ന ഫോണ്‍ കാണിക്കുന്നുണ്ട്. അപകടത്തില്‍ കടയുടമക്ക് പൊള്ളലേറ്റു എന്നാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ട ദേശീയ മാധ്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഈ വീഡിയോ ആധികാരികമാണോ എന്ന സംശയമാണ് ഷവോമി അധികൃതര്‍ ഉയര്‍ത്തുന്നത്. വീഡിയോയ്ക്ക് ഒപ്പമുള്ള ചിത്രത്തില്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ പൂര്‍വിക എന്ന മൊബൈല്‍ സ്‌റ്റോറില്‍ നിന്നും വാങ്ങിയതാണെന്നും. അത് തേര്‍ഡ്പാര്‍ട്ടി ചാര്‍ജര്‍ ഉപയോഗിച്ചപ്പോള്‍ കത്തിപ്പോയതാണെന്ന് കണ്ടെത്തി. എങ്കിലും അത് റീപ്ലേസ് ചെയ്തിട്ടുണ്ടെന്ന് കമ്പനി വിശദീകരിക്കുന്നു. എന്നാല്‍ ഇതിനൊപ്പം പ്രചരിക്കുന്ന വീഡിയോ എവിടുന്നുള്ളതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഷവോമി പറയുന്നു. ഈ ഫോണ്‍ കത്തിയതുമായി ബന്ധപ്പെട്ടതല്ല ആ വീഡിയോ എന്ന് ഷവോമി ഉറപ്പിച്ച് പറയുന്നു. ആ കട പൂര്‍വിക എന്ന മൊബൈല്‍ സ്‌റ്റോറല്ലെന്നും കമ്പനി പറയുന്നു.

Ads by Google
Ads by Google
TRENDING NOW