Monday, October 16, 2017 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 08.18 PM

സീതാറാം യെച്ചൂരി രാജ്യസഭയിലേക്കില്ല; ബംഗാള്‍ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി

Rajyasabha , Sitharam Yechuri

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടന്ന് കേന്ദ്രകമ്മറ്റി. യെച്ചൂരി മത്സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മറ്റി യോഗം വോട്ടിനിട്ട് തള്ളി. രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി ഇന്നലെ വ്യക്തമാക്കിയിരുന്നു.

യെച്ചൂരിയെ മത്സരിപ്പിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തെ വിഎസ് പിന്തുണച്ചിരുന്നു. കേന്ദ്രകമ്മറ്റിക്ക് നല്‍കിയ കത്തിലൂടെയാണ് വിഎസ് തന്റെ നിലപാട് അറിയിച്ചത്. പ്രത്യേക ക്ഷണിതാവായതിനാല്‍ വിഎസിന് കേന്ദ്രകമ്മറ്റിയില്‍ വോട്ട് ചെയ്യാനായില്ല. നിലവില്‍ രാജ്യസഭാംഗമായ യെച്ചൂരിയുടെ കാലാവധി ഓഗസ്റ്റ് മസത്തോടെ അവസാനിക്കും.

ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് യെച്ചൂരി. അദ്ദേഹത്തെ വീണ്ടും ബംഗാളില്‍ നിന്നും മത്സരിപ്പിക്കണമെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. യെച്ചൂരി സ്ഥാനാര്‍ത്ഥി ആയാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW