Tuesday, April 17, 2018 Last Updated 23 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 07.41 PM

ജീന്‍ പോളിനെതിരായ പരാതി അശ്ലീല സംഭാഷണം പറഞ്ഞതിനല്ല; നടിയുടെ വെളിപ്പെടുത്തല്‍

 Lal jr , Honeybee 2, Jean Paul Lal

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ പരാതി അശ്ലീല സംഭാഷണം നടത്തിയതിന്റെ പേരിലല്ലെന്ന് പരാതിക്കാരി. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബി 2 എന്ന ചിത്രത്തില്‍ തന്റേതെന്ന പേരില്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് ശരീരപ്രദര്‍ശനം നടത്തിയതിനാണ് പരാതി നല്‍കിയതെന്ന് നടി വെളിപ്പെടുത്തി. പ്രമുഖ ന്യൂസ് പോര്‍ട്ടലിനോടാണ് നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പരാതിയിലെ വിശദാംശങ്ങള്‍ അടക്കം വെബ്‌സൈറ്റ് പുറത്ത് വിട്ടു.

ബോഡി ഡബിളിനെ ഉപയോഗിച്ച് തന്റേതെന്ന രീതിയില്‍ ശരീരപ്രദര്‍ശനം നടത്തി. ഇപ്രകാരം ചെയ്യരുതെന്ന് താന്‍ പറഞ്ഞിരുന്നതായും നടി വെളിപ്പെടുത്തി. മാധ്യമവാര്‍ത്തകളില്‍ പറയുന്നത് പോലെ തന്നോട് അശ്ലീല സംഭാഷണം നടത്തിയതിനല്ല പരാതി. തന്റേതെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ പിന്‍ഭാഗവും വയറും പ്രദര്‍ശിപ്പിച്ച രംഗങ്ങള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

സിനിമയില്‍ കാണിച്ചത് പോലുള്ള രംഗത്തില്‍ തനിക്ക് അഭിനയിക്കാനാകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. അതോടെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടു. മറ്റൊരു രംഗത്തിനായി വിളിക്കാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിളിച്ചില്ല. ചിത്രം പുറത്തിറങ്ങിയപ്പോള്‍ താന്‍ അഭിനയിക്കാത്ത രംഗത്ത് തന്റെ മുഖം ഉപയോഗിച്ചതായി വ്യക്തമായെന്നും നടി വെളിപ്പെടുത്തി.

തന്റെ പരാതി സംവിധായകനും ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരെ മാത്രമാണെന്നും നടി വെളിപ്പെടുത്തി. നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. പ്രമുഖ വിനോദ ചാനലില്‍ അവതാരകയായ നടി ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

Ads by Google
TRENDING NOW