Monday, October 16, 2017 Last Updated 10 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 07.09 PM

പന്നിക്ക് പൂണൂല്‍ ധരിപ്പിച്ച് തമിഴ്‌നാട്ടില്‍ ബ്രാഹ്മണിസത്തിനെതിരെ പ്രതിഷേധം

Brahmanism, Protest

ചെന്നൈ: ബ്രാഹ്മണിസത്തിനെതിരെ തമിഴ്‌നാട്ടില്‍ വേറിട്ട പ്രതിഷേധം. തന്തൈ പെരിയോര്‍ ദ്രാവിഡ കഴകം എന്ന സംഘടനയുടെ നേതൃത്വത്തില്‍ പന്നിക്ക് പൂണൂല്‍ ധരിപ്പിച്ചാണ് പ്രതിഷേധം. പൂണൂല്‍ പോടും പോരാട്ടം എന്നാണ് പ്രതിഷേധ പരിപാടിയുടെ പേര്. ഏത് ഹീനനും പൂണൂല്‍ ധരിച്ചാല്‍ ബ്രാഹ്മണനാകും എന്ന വാക്കുകളോടെ പൂണൂല്‍ ധരിച്ച പന്നിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ സംഘടന വ്യാപകമായി പതിച്ചിട്ടുണ്ട്.

ബ്രാഹ്മണര്‍ പൂണൂല്‍ ധരിക്കുമ്പോള്‍ തങ്ങള്‍ മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നവരാണെന്ന ചിന്ത അടിച്ചേല്‍പ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ബ്രാഹ്മണര്‍ പഴയ പൂണൂല്‍ മാറ്റി പുതിയത് ധരിക്കുന്ന ആവണി അവിട്ടം ദിനമായ ഓഗസ്റ്റ് ഏഴിനാണ് പ്രതിഷേധം. ആര്‍എസ്എസ്-ബിജെപി നേതൃത്വം ബ്രാഹ്മണിസത്തെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രതിഷേധ പരിപാടിയെന്ന് സംഘടനയുടെ പ്രസിഡന്റ് എസ് കുമാരന്‍ പറഞ്ഞു.

നേരത്തെ ശ്രീരാമന്‍, ലക്ഷ്മണന്‍, സീത എന്നിവരുടെ കോലം കത്തിച്ചു കൊണ്ട് ദ്രാവിഡര്‍ കഴകം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. ആര്യന്‍മാരുടെ അധിനിവേശത്തെ എതിര്‍ത്തു കൊണ്ടായിരുന്നു ഈ പരിപാടി. ഇതിനെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW