Sunday, December 10, 2017 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 05.49 PM

റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് അടുത്ത സുഹൃത്ത്; ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ മംഗളം ഓണ്‍ലൈന്

uploads/news/2017/07/130622/mangalam1.jpg

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെ.ടി റബീയുള്ളയെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചകേസില്‍ അറസ്റ്റിലായ ബിജെപി ദേശീയ നേതാവ് റബീയുള്ളയുടെ അടുത്ത സുഹൃത്ത്. മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അസ്‌ലം ഗുരുക്കളടക്കം ഏഴു പേരെയാണ് മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.

അസ്‌ലം ഗുരുക്കളും റബീയുള്ളയും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമാണുള്ളത്. തങ്ങള്‍ ഏഴുവര്‍ഷത്തോളമായി സുഹൃത്തുക്കളാണെന്നും അസ്‌ലം ഗുരുക്കള്‍ കോടതിയില്‍ മൊഴി നല്‍കി. അസ്ലംഗുരുക്കളും റബീയുള്ളയും അടുത്തിടപെഴുകുന്ന പല ഫോട്ടോകളും നേരത്തെ റബീയുള്ള തന്റെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും അസ്ലംഗുരുക്കള്‍ അറസ്റ്റിലായതോടെ ഈ ഫോട്ടോകള്‍ റബീയുള്ളയുടെ ഫേസ്ബുക്ക്‌പേജില്‍നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.

uploads/news/2017/07/130622/mangalam2.jpg

നേരത്തെ റബീയുള്ള ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത ഫോട്ടോകള്‍ മംഗളത്തിന് ലഭിച്ചു. അതേസമയം അസ്ലം ഗുരുക്കളെ അടക്കമുള്ളവരെ തങ്ങള്‍ക്കു അറിയില്ലെന്നാണു റബീയുള്ളയുടെ ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കി.

അതേ സമയം അറസ്റ്റിലായ പ്രതികളെ മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ബംഗളൂരു സ്വദേശിയായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ അസ്‌ലം ഗുരുക്കളുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാവിലെയാണ് കെ ടി ഹബിയുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.

uploads/news/2017/07/130622/mangalam3.jpg

കാസര്‍കോഡ് സ്വദേശികളായ റിയാസ്, അര്‍ഷാദ്, ഉസ്മാന്‍, മംഗളുരു സ്വദേശികളായ രമേഷ്, സുനില്‍ കുമാര്‍, കേശവമൂര്‍ത്തി എന്നിവരാണ് അസ്ലം ഗുരുക്കള്‍ക്കൊപ്പം സംഘത്തിലുണ്ടായിരുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും താന്‍ വീടിന്റെ മതില്‍ ചാടിക്കടന്നിട്ടില്ലെന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിജെപി നേതാവ് അസ്ലം ഗുരുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ റബീയുള്ളയുടെ സുഹൃത്താണ്. അദ്ദേഹം വീട്ടുതടങ്കലിലാണെന്നും അതില്‍ നിന്ന് മോചിപ്പിക്കാനാണ് തങ്ങള്‍ വന്നതെന്നും അസ്ലം ഗുരുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതില്‍ കേശവമൂര്‍ത്തി കര്‍ണാടക പോലീസ് സിപിഒയും, അസ്ലം ഗുരുക്കളുടെ ഗണ്‍മാനുമാണ്. രാവിലെ ആറരയോടെയാണ് മൂന്നുകാറുകളിലായി ഏഴ് അംഗ സംഘം മലപ്പുറം ഈസ്റ്റ് കോഡൂരിലെ റബിയുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇവര്‍ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ തോക്കുചൂണ്ടുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു.

[IMG]

നാട്ടുകാര്‍ സംഘടിച്ചതോടെ അക്രമികളില്‍ ചിലര്‍ രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ടു. ഒരുവാഹനം നാട്ടുകാര്‍ തടഞ്ഞുവച്ച് ചില്ലുകള്‍ തല്ലിതകര്‍ത്തു. ഈ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരാണ് ആദ്യം പോലീസ് കസ്റ്റഡിയിലായത്. ബിജെപി നേതാവ് അസ്ലം ഗുരുക്കളേയും കൂടെയുണ്ടായിരുന്ന മൂന്നു പേരെയും കോഴിക്കോട് നിന്നാണ് പോലീസ് പിടികൂടിയത്, രണ്ട് തോക്കുകളും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവസമയത്ത് കെ ടി റബിയുള്ള വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി റബിയുള്ളയെ അപായപ്പെടുത്താനും, തട്ടിക്കൊണ്ടുപോകാനും, സ്വത്ത് അപഹരിക്കാനും ശ്രമിച്ചു എന്ന് കാണിച്ച് ഭാര്യ നല്‍കിയ പരാതിയിലാണ് മലപ്പുറം പോലീസ് കേസെടുത്തത്. പ്രതികളെ ഇന്നു ഉച്ചയോടെ മലപ്പുറം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വി.പി നിസാര്‍

Ads by Google
Tuesday 25 Jul 2017 05.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW