Tuesday, October 17, 2017 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 05.53 PM

നടി ആക്രമണ കേസ് നിര്‍ഭയയേക്കാള്‍ പ്രഹരശേഷിയുള്ളത്; കോടതി നടപടികള്‍ രഹസ്യമാക്കണം: പ്രോസിക്യൂഷന്‍

Nirbhaya case , Actress abduction case

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസ് നിര്‍ഭയയേക്കാള്‍ പ്രഹരശേഷിയുള്ളതെന്ന് പ്രോസിക്യൂഷന്‍. നിര്‍ഭയ സംഭവത്തേക്കാള്‍ പ്രഹരശേഷിയുള്ള തെളിവുകള്‍ ഈ കേസിലുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യുഷന്‍ ഇക്കാര്യം അറിയിച്ചത്.

അതേസമയം കേസിലെ കോടതി നടപടികള്‍ രഹസ്യമായി നടത്തണമെന്ന് പ്രോസിക്യൂഷന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി തുറന്ന കോടതിയില്‍ വെളിപ്പെടുത്താനാകില്ല. നടിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതി ഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. ഹണീ ബീ 2 എന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വരും വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. വിവാഹ ജീവിതം തകര്‍ത്തതിന്റെ പ്രതികാരമായി നടി ദിലീപ് നടിക്കെതിരെ ക്വൊട്ടേഷന്‍ നല്‍കി ആക്രമിച്ചുവെന്നാണ് കേസ്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW