Thursday, December 07, 2017 Last Updated 36 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 04.46 PM

സംവിധായകനെതിരായ ആ പരാതിക്കാരി ആര്യയാണോ? താരം വെളിപ്പെടുത്തുന്നു

Arya, Jean Paul Lal

ഹണീ ബീ ടുവിന്റെ ലൊക്കേഷനില്‍ വച്ച് സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് യുവനടി പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെ മുതല്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നടിയുടെ പരാതിയാണ് പ്രധാന വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത പുറത്ത് വന്നതോടെ സ്വസ്ഥത നശിച്ചത് നടിയും അവതാരകയുമായ ആര്യയ്ക്കാണ്.

ജീന്‍ പോളിനെതിരെ പരാതി നല്‍കിയത് ആര്യയാണെന്ന അഭ്യൂഹം പ്രചരിച്ചതാണ് ആര്യയുടെ സ്വസ്ഥത നശിക്കാന്‍ കാരണം. ആ പരാതിക്ക് പിന്നില്‍ ആര്യയാണോ എന്ന് അന്വേഷിച്ചു കൊണ്ടുള്ള നൂറുകണക്കിന് ഫോണ്‍ കോളുകളാണ് താരത്തിന് രാവിലെ മുതല്‍ ലഭിക്കുന്നത്. അന്വേഷണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്തതിനാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി ആര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ്.

പരാതിക്കാരിയായ ആ താരം ഞാനല്ല. ഞാനെന്തിന് പരാതി നല്‍കണം. ആ സിനിമയില്‍ അഭിനയിച്ച നിരവധി താരങ്ങളില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. വളരെ സൗഹാര്‍ദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീ ബീ രണ്ടിന്റെ സെറ്റില്‍. ലൊക്കേഷനിലുണ്ടായിരുന്ന മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നുവെന്നും ആര്യ ഫെയ്്‌സബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി.

Ads by Google
Ads by Google
TRENDING NOW