Saturday, October 14, 2017 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 04.37 PM

ടാറ്റ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കുന്നു

tata motors, electric car

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ 2030 ഓടെ നിരത്തില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ചുവട് പിടിച്ച് ആദ്യ ഇലക്ട്രിക് വാഹനം നിരത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ മുന്‍നിര വാഹനനിര്‍മാതാക്കളായ ടാറ്റ മോട്ടേഴ്‌സ്.

വിപണിയില്‍ പുതുവിപ്ലവം കുറിച്ച ടിയാഗൊയില്‍ ഇലക്ര്ടിക് വേര്‍ഷനെ ഒരുക്കുകയാണ് ടാറ്റ പദ്ധതിയിട്ടിരിക്കുന്നത്. സെപ്തംബര്‍ ആറിന് യുകെ യില്‍ വെച്ച് നടക്കുന്ന ലോ കാര്‍ബണ്‍ വെഹിക്കിള്‍ ഇവന്റില്‍ ടിയാഗൊ ഇലക്ര്ടിക്കിനെ ടാറ്റ സമര്‍പ്പിക്കും.

ചെറു ബജറ്റ് കാറില്‍ ചരിത്രം കുറിച്ച ടാറ്റ നാനോ ഇലക്ര്ടിക് പവറില്‍ പുറത്തിറക്കാന്‍ നേരത്തെ കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് നടക്കാതെ പോയി. ഇലക്ട്രിക് ടിയാഗോയിലൂടെ ഈ സ്വപ്ന പദ്ധതി വീണ്ടും യാഥാര്‍ഥ്യമാക്കുകയാണ് ടാറ്റ.

ബോള്‍ട്ട് ഇലക്ര്ടിക് വേര്‍ഷനില്‍ ടാറ്റ ഉള്‍പ്പെടുത്തിയ സമാന സാങ്കേതികവിദ്യയാകും ഇലക്ര്ടിക് ടിയാഗൊയിലും വന്നെത്തുക. ചെലവ് കുറഞ്ഞ പുത്തന്‍ മോഡിഫൈഡ് ന്‍0 പ്ലാറ്റ്ഫോമിലാണ് ഇലക്ര്ടിക് ടിയാഗൊയുടെ നിര്‍മ്മാണം. തത്ഫലമായി ഇലക്ര്ടിക് പവര്‍ട്രെയിന്‍, ബാറ്ററി, മറ്റ് ഘടകങ്ങളുടെ ചെലവ് ഗണ്യമായി കുറയുമെന്നാണ് നിഗമനം.

മെക്കാനിക്കല്‍ ഫിച്ചേഴ്‌സ് സംബന്ധിച്ച അധികം വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. സൂചനകള്‍ പ്രകാരം ബോള്‍ട്ട് ഇലക്ര്ടിക് വേര്‍ഷന് സമാനമായ 80 km ഇലക്ര്ടിക് മോട്ടോറായിരിക്കും ഇലക്ര്ടിക് ടിയാഗൊയുടെയും കരുത്ത്. പരമാവധി 240 എന്‍എം ടോര്‍ക്കേകാന്‍ ഇലക്ട്രിക് മോട്ടറിന് കഴിയും. മണിക്കൂറില്‍ 135 കിലോമീറ്ററായിരിക്കും വാഹനത്തിന്റെ പരമാവധി വേഗത. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ പിന്നിടാന്‍ കാറിന് സാധിക്കും. ഏകദേശം 8-10 ലക്ഷത്തിനുള്ളിലാകും ടിയാഗോ ഇലക്ട്രികിന്റെ വില.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW