Wednesday, October 18, 2017 Last Updated 23 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Jul 2017 04.13 PM

നടി ആക്രമണ കേസും ജീന്‍ പോളിനെതിരായ കേസും തമ്മില്‍ ബന്ധം? സിനിമയില്‍ വീണ്ടും വിഴുപ്പലക്ക്

Jean Paul Lal, actress abduction case

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസും സിനിമയില്‍ ചര്‍ച്ചയാകുന്നു. രണ്ട് കേസുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് സിനിമാ ലോകത്തെ അടക്കം പറച്ചില്‍. ഹണീ ബീ 2ന്റെ നിര്‍മ്മാണം നടക്കുന്ന സമയത്താണ് കൊച്ചിയില്‍ നടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്. ഈ കേസില്‍ നടന്‍ ദിലീപ് ജയിലിലാണ്. മാസങ്ങള്‍ക്ക് ശേഷം അതേ സിനിമയുടെ സംവിധായന്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

ഹണീ ബീ രണ്ടില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ പരാതി. ഇതേ ചിത്രത്തില്‍ അഭിനയിച്ച നടി ആക്രമണത്തിന് ശേഷം ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ലാലിന്റെ വീട്ടിലേക്കാണ് എത്തിയത്. അവിടെ എത്തിയില്ലായിരുന്നെങ്കില്‍ സംഭവം പോലീസ് കേസാകാതെ പോകുമായിരുന്നു. ലാലിന്റെ ഇടപെടലാണ് പിന്നീട് ദിലീപിന്റെ അറസ്റ്റ് വരെ കാര്യങ്ങള്‍ എത്തിച്ചത്.

ഇപ്പോള്‍ ജീന്‍ പോള്‍ ലാലിനെതിരെ രംഗത്ത് വന്നിരിക്കുന്ന നടി, അമ്മയില്‍ അംഗമായിട്ടും അന്ന് പരാതി നല്‍കാതെ മാസങ്ങള്‍ക്ക് ശേഷം രംഗത്ത് വന്നത് സംശയകരമാണെന്നാണ് സിനിമയിലെ അണിയറ സംസാരം. 2016 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലാല്‍ ജൂണിയറിനെതിരെ പരാതി കൊടുത്ത നടി ദിലീപുമായി അടുപ്പം പുലര്‍ത്തുന്നയാളാണെന്നും ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് കേസുകള്‍ തമ്മിലുള്ള ബന്ധം ചര്‍ച്ചയാകുന്നത്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് ദിലീപ് ഒരു മാധ്യമ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. ഇത് ലാല്‍ തന്നോട് പറഞ്ഞുവെന്നാണ് ദിലീപ് ആരോപിച്ചത്. എന്നാല്‍ ലാല്‍ ഈ ആരോപണം അന്ന് തന്നെ നിഷേധിച്ചിരുന്നു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW